കൊവിഡ് 19 സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് വരുന്ന ധാരാവിയിലെ ആശുപത്രിയിലേക്ക് ഓക്സിജന്‍ സിലിണ്ടറും വെന്‍റിലേറ്ററും 200 ബെഡുകളും നല്‍കി നടനും നിര്‍മാതാവുമായ അജയ് ദേവ്ഗണ്‍. 6.5 ലക്ഷം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ധാരാവിയില്‍ ഇതിനകം 1500 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ഇവിടുത്ത 700 കുടുംബങ്ങളുടെ സംരക്ഷണം അജയ് ദേവ്ഗണ്‍ ഏറ്റെടുത്തിരുന്നു. കൂടാതെ മുംബൈയിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പിപിഇ കിറ്റുകള്‍ അടക്കമുള്ളവയും അജയ് ദേവ്ഗണ്‍ വിതരണം ചെയ്തിരുന്നു. ഒപ്പം സിനിമാ മേഖലയിലെ ദിവസവേതനക്കാരെ സഹായിക്കുന്നതിനായി 51 ലക്ഷം രൂപയും അജയ് ദേവ്ഗണ്‍ സംഭാവന ചെയ്തിരുന്നു.
ധാരാവിയിലെ ആശുപത്രിക്ക് സഹായങ്ങള്‍ നല്‍കി അജയ് ദേവ്ഗണ്‍ - Ajay Devgn donates oxygen cylinders
ധാരാവിയിലെ ആശുപത്രിയിലേക്ക് ഓക്സിജന്‍ സിലിണ്ടറും വെന്‍റിലേറ്ററും 200 ബെഡുകളും നല്‍കി നടനും നിര്‍മാതാവുമായ അജയ് ദേവ്ഗണ്‍.
![ധാരാവിയിലെ ആശുപത്രിക്ക് സഹായങ്ങള്‍ നല്‍കി അജയ് ദേവ്ഗണ്‍ ajay](https://etvbharatimages.akamaized.net/etvbharat/prod-images/768-512-06:57-7433815-1085-7433815-1591013573141.jpg?imwidth=3840)