കാബുൾ: അഫ്ഗാനിസ്ഥാനിലെ വിമത സൈനിക സംഘമായ താലിബാനുമായി ചര്‍ച്ചക്ക് തയ്യാറായി അഫ്ഗാനിസ്ഥാന്‍ പ്രസിഡന്‍റ് അഷ്റഫ് ഘാനി. ഖത്തർ തലസ്ഥാനമായ ദോഹയിൽ വച്ചാണ് ചർച്ച നടക്കുക. കൂടിക്കാഴ്ചയുടെ കൃത്യമായ തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രത്യേക പ്രതിനിധി മുത്‌ലക് അൽ ഖഹ്താനിയാണ് ഇക്കാര്യം അറിയിച്ചത്. കാബൂളിൽ അഫ്ഗാൻ ഹൈ കൗൺസിൽ ഫോർ നാഷണൽ റീ കോൺസിലേഷൻ ചെയർമാൻ അബ്ദുല്ലയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാനിസ്ഥാനിൽ സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുകയെന്ന ദോഹയുടെ ശ്രമങ്ങളെ കാബൂൾ വിലമതിക്കുന്നുവെന്ന് അൽ-ഖഹ്താനിയുമായുള്ള ചർച്ചയ്ക്ക് ശേഷം അബ്ദുല്ല പറഞ്ഞു.
ഫെബ്രുവരിയിൽ ഒപ്പുവച്ച യുഎസ്-താലിബാൻ സമാധാന കരാർ അനുസരിച്ച് 5,000 താലിബാൻ തടവുകാരെ മോചിപ്പിക്കാൻ സർക്കാർ സമ്മതിച്ചതായും റിപ്പോർട്ട് ഉണ്ട്.