ETV Bharat / briefs

നവി മുംബൈയില്‍ 202 പേര്‍ക്ക് കൂടി കൊവിഡ് - navi mumbai news

ഒമ്പത് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 138 ആയി

navi mumbai
navi mumbai
author img

By

Published : Jun 18, 2020, 5:33 PM IST

മുംബൈ: നവി മുംബൈയില്‍ പത്ത് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കുള്‍പ്പടെ 202 പേര്‍ക്ക് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചു. ഒമ്പത് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 138 ആയി. നവി മുംബൈയില്‍ മാത്രം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4391 ആയി. ആദ്യമായാണ് ഇവിടെ ഒറ്റ ദിവസം ഇത്രയധികം ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതെന്ന് നവി മുംബൈമുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പിആര്‍ഒ മഹേന്ദ്ര കോണ്ടെ പറഞ്ഞു. നവി മുംബൈയിലെ എയ്റോളി, ഗന്‍സോളി, കോപര്‍ഖയ്റിന്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. രോഗവിമുക്തരാകുന്നവരുടെ നിരക്ക് 57.36 ശതമാനവും മരണനിരക്ക് 3.14 ശതമാനവുമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.