ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കൊവിഡ് ബാധിതരുടെ എണ്ണം 1985 ആയി. 43 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. 12330 പേര്‍ ഇതുവരെ രോഗവിമുക്തരായി. 25 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,974 പുതിയ കേസുകളും 2,003 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയില്‍ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 3,54,065 എത്തി. 155227 പേരാണ് ചികിത്സയിലുള്ളത്. 186935 പേര്‍ രോഗവിമുക്തരായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.