ചെന്നൈ: തമിഴ്നാട്ടില്‍ ബുധനാഴ്ച കൊവിഡ്-19 ബാധിച്ച് ചികിത്സയിലായിരുന്ന 33 പേര്‍ കൂടി മരിച്ചു. പുതുതായി സംസ്ഥാനത്ത് 2865 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 67468 ആയി. ഇതുവരെ തമിഴ്നാട്ടില്‍ 866 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്ന് സംസ്ഥാന ആരോഗ്യ വിഭാഗം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 32079 സാമ്പിളുകളാണ് പരിശോധിച്ചത്. ചെന്നൈയില്‍ മാത്രം 9371 സാമ്പിളുകള്‍ പരിശോധിച്ചു. 47 സര്‍ക്കാര്‍ ലാബുകളിലും 41 സ്വകാര്യ ലാബുകളിലുമായാണ് തമിഴ്നാട്ടില്‍ സാമ്പിളുകള്‍ പരിശോധിക്കുന്നത്. സര്‍ക്കാരിന്‍റെ കീഴിലുള്ള കൃഷ്ണഗിരി ഗവ.ഹെഡ്ക്വാട്ടേഴ്സ് ആശുപത്രിക്ക് കൊവിഡ് പരിശോധന നടത്താനുള്ള അനുമതി ഇന്ന് ലഭിച്ചു. 908292 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവായിരുന്നു. 671 സാമ്പിളുകളുടെ പരിശോധന ഫലം ലഭ്യമായിട്ടില്ല.