കാബൂൾ: അഫ്ഗാനിൽ നടന്ന താലിബാൻ വ്യോമാക്രമണത്തിൽ 12 പാകിസ്ഥാൻ പൗരന്മാരടക്കം 25 ഓളം താലിബാൻ അംഗങ്ങൾ കൊല്ലപ്പെട്ടു. തോറോ പ്രദേശത്തെ അഫ്ഗാൻ സുരക്ഷാ സേനയുടെ പോസ്റ്റുകൾക്ക് നേരെ താലിബാൻ ആക്രമണം നടത്തുകയായിരുന്നു വെന്ന് കാന്ദഹാർ പൊലീസ് കമാൻഡ് വക്താവ് ജമാൽ ബരാക്സായി പറഞ്ഞു.
അഫ്ഗാൻ താലിബാൻ യുദ്ധത്തിൽ കൊല്ലപ്പെട്ട പാകിസ്ഥാൻ പൗരന്മാരുടെ ചിത്രങ്ങളും രേഖകളും കാന്തഹാർ പൊലീസ് മേധാവി ജനറൽ തദീൻ ഖാൻ ട്വീറ്റ് ചെയ്തു. സംഭവത്തിൽ താലിബാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നതിനായി അടുത്തിടെ അമേരിക്കയും താലിബാനും തമ്മില്‍ സമാധാന കരാറില്‍ ഒപ്പു വെച്ചിരുന്നു. എന്നാല്‍ ഇതിലെ ധാരണകള്‍ ലംഘിച്ച് താലിബാന്‍ വീണ്ടും ആക്രമണങ്ങള്‍ തുടരുകയാണ്.