ലക്നൗ: ഉത്തര്‍പ്രദേശില്‍ തിങ്കളാഴ്ച 18 പേര്‍ കൂടി കൊവിഡ് 19 ബാധിച്ച് മരിച്ചു. 476 പേര്‍ക്ക് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ 417 പേരാണ് കൊവിഡ് മൂലം മരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 14091 ആണ്. 8610 പേര്‍ രോഗവിമുക്തരായതായി ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി അമിത് മോഹന്‍ പ്രസാദ് പറഞ്ഞു. 5064 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 13388 സാമ്പിളുകള്‍ ഞായറാഴ്ച പരിശോധിച്ചു. കൂടാതെ മറ്റ് രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരെ കണ്ടെത്താന്‍ ആശാവര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ വീടുകള്‍ സന്ദര്‍ശിച്ച് വരികയാണ്. മടങ്ങിയെത്തിയവരില്‍ 455 പേരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരിക്കുകയാണെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു. ആരോഗ്യസേതു ആപ്പ് ഉപയോഗിച്ച് രോഗികളെ കണ്ടെത്താനുള്ള ശ്രമങ്ങളും ഉത്തര്‍പ്രദേശില്‍ നടക്കുന്നുണ്ട്. 81339 പേര്‍ക്ക് ആപ്പ് വഴി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയതായും അധികൃതര്‍ അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിച്ച് 18 പേര്‍ കൂടി മരിച്ചു - up covid
രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 14091 ആണ്. 8610 പേര്‍ രോഗവിമുക്തരായതായി ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി അമിത് മോഹന്‍ പ്രസാദ് പറഞ്ഞു