ETV Bharat / briefs

ബസ് മറിഞ്ഞ് 18 അതിഥി തൊഴിലാളികള്‍ക്ക് പരിക്ക്

64 പേര്‍ സഞ്ചരിച്ച ബസിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. ഡല്‍ഹിയില്‍ നിന്നും ബിഹാര്‍ മുസാഫര്‍പൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്

up
up
author img

By

Published : Jun 15, 2020, 9:51 PM IST

ലക്നൗ: ആഗ്ര-ലക്നൗ എക്സ്പ്രസ് ഹൈവേയില്‍ ബസ് മറിഞ്ഞ് 18 അതിഥി തൊഴിലാളികള്‍ക്ക് പരിക്ക്. 64 പേര്‍ സഞ്ചരിച്ച ബസിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. ഡല്‍ഹിയില്‍ നിന്നും ബിഹാര്‍ മുസാഫര്‍പൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

ടയര്‍ പൊട്ടിയതോടെ ഡ്രൈവര്‍ക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതിനാലാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഡിവൈഡറില്‍ ഇടിച്ചാണ് മറിഞ്ഞതെന്ന് ബില്‍ഹോര്‍ എസ്എച്ച്ഒ സന്തോഷ് കുമാര്‍ അവസ്തി പറഞ്ഞു. അപകടം നടന്ന ഉടന്‍ ഓടിക്കൂടിയ നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.