ചെന്നൈ: കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പ്രശസ്ത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസായിരുന്നു. അന്ത്യം ചെന്നൈയിലെ എം.ജി.എം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ 1.04ന്. പനി, ജലദോഷം തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ദിവസങ്ങള്‍ക്കകം ആരോഗ്യനില വഷളായതിനാല്‍ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. നില അതീവ ഗുരുതരമായി തുടരുന്നതായി കഴിഞ്ഞ ദിവസം മെഡിക്കല്‍ ബുള്ളറ്റിൻ വ്യക്തമാക്കിയിരുന്നു. അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞത് മുതല്‍ പ്രാര്‍ഥനകളില്‍ മുഴുകിയിരിക്കുകയായിരുന്നു സംഗീതപ്രേമികളും സിനിമാലോകവും. എസ്.പി.ബിയുടെ സുഖപ്രാപ്തിക്കായി സിനിമാലോകം കൂട്ടപ്രാര്‍ഥന സംഘടിപ്പിച്ചിരുന്നു. പിന്നീട് നേരിയ തോതില്‍ ആരോഗ്യസ്ഥിതി പുരോഗമിക്കുകയും ഫിസിയോ തെറാപ്പി അടക്കമുള്ളവ ചെയ്‌ത് വരികയുമായിരുന്നു.
എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു
12:25 September 25
അന്ത്യം ചെന്നൈയിലെ എം.ജി.എം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ 1.04ന്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ദിവസങ്ങള്‍ക്കകം ആരോഗ്യനില വഷളായതിനാല്‍ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു