ETV Bharat / state

സംസ്ഥാനത്ത് 211 പേർക്ക് കൊവിഡ്; 27 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ - കൊവിഡ് വാർത്തകൾ

covid today  kerala covid news  kerala covid updates  covid briefing kerala  chief minister pinarayi vijayan  കേരള കൊവിഡ് വാർത്തകൾ  കൊവിഡ് വാർത്ത  കേരള മുഖ്യമന്ത്രി പിണറായി വിജയൻ  കൊവിഡ് വാർത്തകൾ  മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനം
സംസ്ഥാനത്ത് 211 പേർക്ക് കൊവിഡ്
author img

By

Published : Jul 3, 2020, 6:05 PM IST

Updated : Jul 3, 2020, 9:50 PM IST

17:40 July 03

201 പേർക്ക് രോഗമുക്തി. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 2098 ആയി.

സംസ്ഥാനത്ത് 211 പേർക്ക് കൊവിഡ്; 27 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് 211 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം ആദ്യമായാണ് 200 കടക്കുന്നത്. 201 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 2098 ആയി.  

138 പേർ വിദേശത്ത് നിന്ന് വന്നവരും 39 പേർ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 27 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏറ്റവും അധികം പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ദിവസമാണിന്ന്. ആറ് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കും രോഗം സ്ഥിരീകരിച്ചു. സെക്രട്ടേറിയേറ്റിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചതോടെ ആശങ്ക ഉയരുകയാണ്. രോഗവ്യാപനത്തിന്‍റെ തോത് വർധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും മലപ്പുറം പൊന്നാനി താലൂക്കിലും സ്ഥിതി ഗുരുതരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  

മലപ്പുറത്താണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. മലപ്പുറം- 35, കൊല്ലം -23 ആലപ്പുഴ- 21 എറണാകുളം -17, തൃശൂർ -21, കണ്ണൂർ- 18 തിരുവനന്തപുരം - 17, പാലക്കാട്- 14, കോട്ടയം- 14, കോഴിക്കോട്- 14, കാസർകോട്- 7, പത്തനംതിട്ട- 7, ഇടുക്കി- 2, വയനാട്-1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.  

തിരുവനന്തപുരം- 5, പത്തനംതിട്ട- 29, ആലപ്പുഴ- 2, കോട്ടയം- 16, എറണാകുളം- 20, തൃശൂര്‍- 5, പാലക്കാട്- 68, മലപ്പുറം- 10, കോഴിക്കോട്- 11, വയനാട്- 10, കണ്ണൂര്‍- 13, കാസര്‍കോട്- 12. എന്നിങ്ങനെയാണ് ഫലം നെഗറ്റീവായരുടെ കണക്കാണിത്. സംസ്ഥാനത്ത് ഇതുവരെ 2839 പേർക്കാണ് രോഗം ഭേദമായത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 7306 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 4964 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 1,77,011 പേരാണ് നിരീക്ഷണത്തിലുള്ളത്. 2894 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇന്നു മാത്രം 378 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,91,773 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചു. 4834 സാമ്പിളുകളുടെ റിസള്‍ട്ട് വരാനുണ്ട്. ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 53,922 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 51,840 ഫലവും നെഗറ്റീവായി. സംസ്ഥാനത്തെ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു. സംസ്ഥാനത്ത് ഇതുവരെ 2,53,011 പേര്‍ക്കാണ് റുട്ടീന്‍, സെന്‍റിനല്‍, പൂള്‍ഡ് സെന്‍റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ് എന്നീ ടെസ്റ്റുകള്‍ നടത്തിയത്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 130 ആയി. 

Last Updated : Jul 3, 2020, 9:50 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.