ETV Bharat / state

പത്തനംതിട്ടയില്‍ തെരുവിലിറങ്ങി അതിഥി തൊഴിലാളികള്‍ - പത്തനംതിട്ട വാര്‍ത്തകള്‍

guest labourers protest in pathanamthitta  guest labourer news  pathanamthitta latest news  പത്തനംതിട്ട വാര്‍ത്തകള്‍  അതിഥി തൊഴിലാളി വാര്‍ത്ത
പത്തനംതിട്ടയില്‍ തെരുവിലിറങ്ങി അതിഥി തൊഴിലാളികള്‍
author img

By

Published : May 25, 2020, 2:25 PM IST

Updated : May 25, 2020, 6:05 PM IST

14:20 May 25

ബസില്‍ നാട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

പത്തനംതിട്ടയില്‍ തെരുവിലിറങ്ങി അതിഥി തൊഴിലാളികള്‍

പത്തനംതിട്ട: കണ്ണങ്കരയിൽ നൂറോളം അതിഥി തൊഴിലാളികൾ നാട്ടിൽ പോകണമെന്നാവശ്യവുമായി സംഘടിച്ചു. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫിസിന് മുന്നിൽ സംഘടിച്ച് പ്രതിഷേധിക്കുകയായിരുന്നു തൊഴിലാളികള്‍. സ്വദേശത്തേക്ക് പോകാൻ ബസ് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം ഉയർത്തിയത്. 

ഉത്തരാഖണ്ഡ്. ബിഹാർ സ്വദേശികളാണ് കൂടുതൽ തൊഴിലാളികളും. മറ്റ് സംസ്ഥാനങ്ങൾ സ്വന്തം നാട്ടിലെ ആളുകളെ തിരിച്ചെത്തിക്കാൻ തീവണ്ടികൾക്ക് പുറമേ ബസുകൾ ഏർപ്പെടുത്തുന്ന സാഹചര്യമുണ്ട്. അത്തരത്തിലുള്ള ക്രമീകരണങ്ങൾ വേണമെന്നും തൊഴിലാളികൾ പറഞ്ഞു. സ്ഥലത്തെത്തിയ പൊലീസ് ആദ്യം തൊഴിലാളികളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയെങ്കിലും ഇവർ പിരിഞ്ഞ് പോകാൻ തയ്യാറായിരുന്നില്ല. പിന്നീട് ജില്ലാ പൊലീസ് മേധാവിയുടെ നേത്യത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇവരെ താമസസ്ഥലത്തേക്ക് പറഞ്ഞു വിടുകയായിരുന്നു.

Last Updated : May 25, 2020, 6:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.