ന്യൂഡൽഹി: കൊവിഡ് ചികിത്സയ്ക്കായി ന്യൂട്രലൈസിംഗ് മോണോക്ലോണൽ ആന്‍റിബോഡികള്‍ (എംഎബിഎസ്) അടിസ്ഥാനമാക്കിയുള്ള കോക്ടെയ്ൽ വികസിപ്പിച്ചതായി അവകാശപ്പെടുന്ന ഏക ഇന്ത്യൻ കമ്പനിയായ സിഡസ് കാഡിലക്ക് വിഷയത്തില്‍ ക്ലിനിക്കൽ പരീക്ഷണം നടത്താൻ അനുമതി ലഭിച്ചു. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്‍റെ (സിഡിഎസ്കോ) വിദഗ്ദ്ധ സമിതിയാണ് (എസ്ഇസി) അനുമതി നല്‍കിയത്. സിഡസ് കാഡിലയുടെ ബയോളജിക്കൽ തെറാപ്പി സെഡ്ആര്‍സി-3308ന്‍റെ ഒന്നാംഘട്ടം,രണ്ടാംഘട്ടം ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് എസ്ഇസി ഒരു ശിപാർശ നൽകിയിരുന്നു. ഇത് രണ്ട് ന്യൂട്രലൈസിംഗ് മോണോക്ലോണൽ ആന്‍റിബോഡികളുടെ കോക്ടെയ്ൽ ആണ്.
Read Also………….കൊവിഡ് വാക്സിന്‍റെ മൂന്നാം ഘട്ട പരീക്ഷണത്തിനൊരുങ്ങി ജോൺസൺ & ജോൺസൺ
വെളുത്ത രക്താണുക്കളെ ക്ലോൺ ചെയ്താണ് ഈ ആന്റിബോഡികൾ നിർമ്മിക്കുന്നത്. ഇത് കൊവിഡിനുള്ള പ്രധാന ചികിത്സകളിലൊന്നായി ഉയർന്നുവരുമെന്ന് സിഡസ് പറയുന്നു. നിലവിൽ, ചില ആശുപത്രികൾ അതിവേഗം പ്രവർത്തിക്കുന്ന രണ്ട് ആന്‍റിബോഡികളുടെ കോക്ടെയ്ൽ നൽകുന്നുണ്ട്. റോസി ആന്റിബോഡി കോക്ടെയ്ൽ മരുന്നിന്‍റെ ബാച്ചായ കാസിരിവിമാബ്, ഇംദേവിമാബ് എന്നിവ മെയ് 24നാണ് രാജ്യത്ത് എത്തിയത്. ഇവയുടെ ഒരൊറ്റ ആന്റിബോഡി കോക്കറ്റൈലിന്‍റെ വില 59,750 രൂപയാണ്. അനുമതി ലഭിച്ച മറ്റൊരു ആന്‍റിബോഡി കോക്ടെയ്ൽ എലി ലില്ലി ആൻഡ് കമ്പനിക്കാണ്.