ETV Bharat / bharat

സത്യം പുറത്ത് വരട്ടെ, എന്നെ ചെരിപ്പിന് അടിക്കുകയായിരുന്നു; ആരോപണങ്ങൾ നിഷേധിച്ച് ഡെലിവറി ബോയ്

സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ചാന്ദിനി എന്ന യുവതി കാമരാജിനെതിരെ ആരോപണം ഉന്നയിച്ചത്. തുടർന്ന് കാമരാജിനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്‌തിരുന്നു.

zomato delivery man  assaulting woman  സൊമാറ്റോ ഡെലിവറി ബോയ്‌  യുവതിയെ ആക്രമിച്ച സംഭവം
സത്യം പുറത്ത് വരട്ടെ, എന്നെ ചെരിപ്പിന് അടിക്കുകയായിരുന്നു; ആരോപണങ്ങൾ നിഷേധിച്ച് ഡെലിവറി ബോയ്
author img

By

Published : Mar 14, 2021, 4:53 AM IST

ബെംഗളൂരു: ഓർഡർ ചെയ്‌ത ഭക്ഷണം നൽകാനെത്തിയ ഡെലിവറി ബോയി യുവതിയെ ആക്രമിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. ആരെയും ഉപദ്രവിച്ചില്ലെന്നും തനാണ് ആക്രമിക്കപ്പെട്ടതെന്നും ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് ഡെലിവെറി ബോയ് കാമരാജ്. ഭക്ഷണം എത്തിക്കാൻ താമസിച്ചതിനാൽ പണം നൽകില്ലെന്ന് യുവതി പറഞ്ഞു. തുടർന്ന് ഉണ്ടായ തർക്കത്തിർ അവർ എന്നെ ചെരിപ്പുകൊണ്ട് അടിക്കുകയായിരുന്നു. സ്വയം രക്ഷയ്‌ക്ക് പ്രതിരോധിച്ച തന്‍റ കൈ യുവതിയുടെ വലത്തെ കൈയ്യിൽ കൊള്ളുകയും യുവതിയുടെ തന്നെ കൈയ്യിലെ മോതിരം അവരുടെ മൂക്കിൽ ഇടിച്ച് ചോര വരുകയുമായിരുന്നെന്നും കാമരാജ് പറഞ്ഞു.

Read More: യുവതിയെ മർദിച്ച സംഭവം; സൊമാറ്റോ ഡെലിവറി ബോയ് അറസ്റ്റിൽ

കാര്യങ്ങൾ വഷളാക്കാൻ താൽപ്പര്യമില്ലെന്നും കാര്യങ്ങൾ നിയമ പരമായി നേരിടുമെന്നും ആരോപണ വിധേയനായി‌ കാമരാജ് പറഞ്ഞു. സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ചാന്ദിനി എന്ന യുവതി കാമരാജിനെതിരെ ആരോപണം ഉന്നയിച്ചത്. തുടർന്ന് കാമരാജിനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്‌തിരുന്നു. സംഭവത്തിൽ സൊമാറ്റോ കാമരാജിനെ പുറത്താക്കുകയും യുവതിയോട് മാപ്പ് പറയുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.