ETV Bharat / bharat

മദ്യ ലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാറിടിച്ചു ; സൊമാറ്റോ ജീവനക്കാരന് ദാരുണാന്ത്യം

സംഭവം ശനിയാഴ്‌ച രാത്രി, പൊലീസുകാരന്‍ അറസ്റ്റില്‍

zomato delivery guy killed  drunk police hits bike  Delhi Accident death  drun and drive accident  മദ്യ ലഹരിയില്‍ പൊലീസുകാരന്‍ കാര്‍ ഇടിച്ചു കയറ്റി  സൊമാറ്റോ ജീവനക്കാരന്‍ കൊല്ലപ്പെട്ടു  ഡല്‍ഹി അപകട മരണം  crime news delhi
മദ്യ ലഹരിയില്‍ പൊലീസുകാരന്‍ കാര്‍ ഇടിച്ചു കയറ്റി; സൊമാറ്റോ ജീവനക്കാരന്‍ കൊല്ലപ്പെട്ടു
author img

By

Published : Jan 10, 2022, 8:52 AM IST

ന്യൂഡല്‍ഹി : മദ്യലഹരിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ കാറിടിച്ച് സൊമാറ്റോ ജീവനക്കാരന്‍ മരിച്ചു. ഡല്‍ഹി സ്വദേശി സലില്‍ ത്രിപാഠിയാണ് മരിച്ചത്. ശനിയാഴ്‌ച രാത്രി രോഹിണി നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബുദ്ധ് വിഹാര്‍ ബാബ അംബേദ്‌കര്‍ ആശുപത്രിക്ക് സമീപമായിരുന്നു അപകടം.

പൊലീസ്‌ ഉദ്യോഗസ്ഥന്‍ മഹേന്ദ്രയാണ് മദ്യലഹരിയില്‍ കാറോടിച്ച്‌ അപകടമുണ്ടാക്കിയത്. ഇയാളുടെ കാര്‍ സലിലിന്‍റെ ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ മൊഴി നല്‍കി. ഡിടിസി ബസിലും കാര്‍ ഇടിച്ചിരുന്നു.

Also Read: ഗ്രൂപ്പിലുള്ളത് ആയിരക്കണക്കിന് പേര്‍; വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതെന്ന് പൊലീസ്

ഡല്‍ഹി രോഹിണി നോര്‍ത്ത് പൊലീസ്‌ സ്റ്റേഷനിലെ കോണ്‍സ്റ്റബിളാണ് മഹേന്ദ്ര. ഇയാളെ അറസ്റ്റ് ചെയ്‌തു. മൊബൈലില്‍ പകര്‍ത്തപ്പെട്ട അപകട ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ്‌ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.