ഹൈദരബാദ്: ആന്ധ്രാപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്‍റായി വൈഎസ് ശർമിള റെഡ്ഡിയെ നിയമിച്ചു (YS Sharmila As The President Of APPC). സ്ഥാനമൊഴിയുന്ന പിസിസി പ്രസിഡന്‍റ് ഗിഡുഗു രുദ്രരാജുവിനെ കോൺഗ്രസ് പ്രവർത്തക സമിതിയില്‍ പ്രത്യേക ക്ഷണിതാവായും നിയമിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് വാർത്താ കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.
-
I thank hon'ble @kharge ji , #SoniaGandhi ji , @RahulGandhi ji , and @kcvenugopalmp ji for trusting me with post of the president of @INC_Andhra Pradesh.
— YS Sharmila (@realyssharmila) January 16, 2024 " class="align-text-top noRightClick twitterSection" data="
I promise to work faithfully towards rebuilding the party to its past glory in the State of Andhra Pradesh with total… https://t.co/C6K8cQEz1F
">I thank hon'ble @kharge ji , #SoniaGandhi ji , @RahulGandhi ji , and @kcvenugopalmp ji for trusting me with post of the president of @INC_Andhra Pradesh.
— YS Sharmila (@realyssharmila) January 16, 2024
I promise to work faithfully towards rebuilding the party to its past glory in the State of Andhra Pradesh with total… https://t.co/C6K8cQEz1FI thank hon'ble @kharge ji , #SoniaGandhi ji , @RahulGandhi ji , and @kcvenugopalmp ji for trusting me with post of the president of @INC_Andhra Pradesh.
— YS Sharmila (@realyssharmila) January 16, 2024
I promise to work faithfully towards rebuilding the party to its past glory in the State of Andhra Pradesh with total… https://t.co/C6K8cQEz1F
അവിഭക്ത ആന്ധ്രപ്രദേശില്‍ മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖർ റെഡ്ഡിയുടെ മകളും നിലവില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമാണ് ശർമിള. നേരത്തെ വൈഎസ്ആർ തെലങ്കാന പാർട്ടി സ്ഥാപിച്ച് ആന്ധ്രയിലും തെലങ്കാനയിലും പ്രമുപ പാർട്ടികൾക്കെതിരെ പ്രചാരണം നടത്തിയിരുന്ന ശർമിള 2024 ജനുവരി നാലിനാണ് കോൺഗ്രസില്‍ ചേർന്നത്. തെലങ്കാനയില്‍ അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കുകയും തെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് പിന്മാറുകയും ചെയ്‌ത ശേഷമാണ് ശർമിള കോൺഗ്രസില്‍ ചേർന്നത്.
ഈ വര്‍ഷം ആന്ധ്രാപ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വൈഎസ് ശര്‍മിള കോൺഗ്രസിലെത്തിയത്. ആന്ധ്രപ്രദേശില്‍ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്ന വലിയ ദൗത്യമാണ് ശർമിളയ്ക്ക് മുന്നിലുള്ളത്. നിലവില്‍ ആന്ധ്രപ്രദേശില്‍ കോൺഗ്രസിന് എംഎല്‍എമാരും എംപിമാരുമില്ല.
ശർമിളയുടെ സഹോദരൻ വൈഎസ് ജഗൻ മോഹൻ റെഡ്ഡി നയിക്കുന്ന വൈഎസ്‌ആർസിപി ആണ് ആന്ധ്രയില്‍ അധികാരത്തിലുള്ളത്. ചന്ദ്രബാബു നായിഡു നേതൃത്വം നല്‍കുന്ന തെലുഗുദേശം പാർട്ടിയാണ് ആന്ധ്രയില്‍ പ്രതിപക്ഷത്തുള്ളത്. ഈ രണ്ട് പാർട്ടികളും ഒപ്പം ബിജെപിയോടും മത്സരിച്ചുവേണം കോൺഗ്രസിന് ആന്ധ്രയില്‍ പഴയ പ്രതാപം തിരിച്ചുപിടിക്കാൻ. കോൺഗ്രസ് പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും താൻ ഭംഗിയായി ചെയ്യുമെന്നും കോൺഗ്രസിനെ ആന്ധ്രയില്‍ തിരികെ എത്തിക്കുകയാണ് തന്‍റെ ദൗത്യമെന്നും വൈ എസ് ശർമിള പറഞ്ഞിരുന്നു.
രാഷ്‌ട്രീയം ജീവിതമല്ല, തൊഴിലാണ്: കഴിഞ്ഞ ദിവസം വൈഎസ് ശർമിള മകന്‍റെ വിവാഹത്തിന് ചന്ദ്രബാബു നായിഡുവിനെ ക്ഷണിച്ചത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. ഈ ഫെബ്രുവരി 17 ന് നടക്കാനിരിക്കുന്ന വൈഎസ് രാജ റെഡിയും അറ്റ്‌ലൂരി പ്രിയയുമായുള്ള വിവാഹത്തിനായി നിരവധി രാഷ്‌ട്രീയ പ്രമുഖരെയാണ് ശർമിള ക്ഷണിക്കുന്നത്. ഈ മാസം 18 നാണ് ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം.
മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായുള്ള കൂടിക്കാഴ്‌ച നല്ല ബന്ധം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണെന്നും രാഷ്‌ട്രീയ വീക്ഷണകോണിൽ നിന്ന് നോക്കരുതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ വൈഎസ് ശർമിള ആവശ്യപ്പെട്ടിരുന്നു.
ALSO READ: വൈ എസ് ശര്‍മിള കോണ്‍ഗ്രസില്‍ ; അംഗത്വം നല്‍കി ഖാര്‍ഗെയും രാഹുലും