ബോളിവുഡ് സൂപ്പര്‍ താരം ഹൃത്വിക് റോഷനും Hrithik Roshan തെലുഗു സൂപ്പര്‍ താരം ജൂനിയർ എൻടിആറും Jr NTR കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന സ്‌പൈ ത്രില്ലർ 'വാർ 2' ല്‍ War 2 നായികയായി കിയാര അദ്വാനിയെ Kiara Advani തിരഞ്ഞെടുത്ത് ആദിത്യ ചോപ്ര. അയാൻ മുഖർജി സംവിധാനം ചെയ്യുന്ന 'വാര്‍ 2' യാഷ് രാജ് ഫിലിംസിന്‍റെ സ്‌പൈ ഫ്രാഞ്ചൈസിയില്‍ YSR spy universe നിന്നുള്ള പുതിയ ചിത്രമാണ്.
വാര്‍ 2ല്‍ കിയാരയും ഉണ്ടെന്ന വിവരം സിനിമയോടടുത്ത വൃത്തങ്ങളാണ് പങ്കുവച്ചത്. 'വൈആര്‍എഫിന്‍റെ സ്പൈ യൂണിവേഴ്‌സില്‍ കിയാര അദ്വാനിയെ പരിഗണിച്ചു. 'ഏക് താ ടൈഗർ' Ek Tha Tiger, 'ടൈഗർ സിന്ദാ ഹേ' Tiger Zinda Hai, 'വാർ' War, 'പഠാൻ' Pathaan തുടങ്ങി എക്കാലത്തെയും ബ്ലോക്ക്ബസ്‌റ്റർ സിനിമകളുടെ ഒരു ലീഗാണ് വൈആര്‍എഫ് സ്പൈ യൂണിവേഴ്‌സ്. ഈ ഫ്രാഞ്ചൈസിയിൽ നിന്നും ഓരോ സിനിമകള്‍ എത്തുമ്പോഴും ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമാണ്.' -സിനിമയോടടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
'ഈ സ്‌പൈ ഫ്രാഞ്ചൈസിയിലുള്ള സൂപ്പർതാരങ്ങളെ നോക്കൂ. രാജ്യത്തെ ഏറ്റവും വലിയ സൂപ്പർ താരങ്ങൾ അഭിനയിക്കുന്ന ഇന്ത്യയിലെ ഏറ്റവും കൊതിപ്പിക്കുന്ന ചലച്ചിത്ര പ്രപഞ്ചമാണിത്. കിയാര ഇപ്പോൾ ഏറ്റവും ഉയരത്തിലാണ്, വാര്‍ 2വിനായി ആദിത്യ ചോപ്ര കിയാരയെ കൊണ്ടുപോകുന്നതായാണ് സൂചന.' -സിനിമയോടടുത്ത വൃത്തം കൂട്ടിച്ചേര്‍ത്തു.
Also Read: ഹൃത്വിക്കും ജൂനിയര്‍ എന്‍ടിആറും; വാർ 2 തിയേറ്ററില്‍ കത്തിപ്പടരും..
'മികച്ച താരനിരയാണ് വാര്‍ 2ല്‍ അണിനിരക്കുന്നതെന്നും വൃത്തം പറഞ്ഞു. 'നിങ്ങൾക്ക് ഈ സിനിമയിൽ ഹൃത്വിക് റോഷൻ, ജൂനിയർ എൻടിആർ, കിയാര അദ്വാനി എന്നിങ്ങനെ മൂന്ന് സൂപ്പർസ്‌റ്റാറുകളുണ്ട്! കൂടാതെ രാജ്യത്തെ ഏറ്റവും തിളക്കമുള്ള യുവ സംവിധായകൻ അയാൻ മുഖർജിയാണ് വാർ 2 ന്‍റെ സംവിധാനം!
ഈ സിനിമയെ ആദിത്യ ചോപ്ര, രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മികച്ച ആക്ഷൻ എന്‍റര്‍ടെയ്‌നര്‍ ആക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണ്. വൈആര്‍എഫിന്‍റെ സ്പൈ യൂണിവേഴ്‌സില്‍ കിയാരയും എത്തുന്നതില്‍ അതിയായ ആവേശത്തിലാണ്. വാര്‍ 2വില്‍ അയാനും ആദിയും എപ്രകാരമായിരിക്കും കിയാരയെ അവതരിപ്പിക്കുക എന്നതും ആവേശകരമാണ്.' -ഒരു സ്‌ത്രോതസ് പറഞ്ഞു.
കബീർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഹൃത്വിക് റോഷന്‍ അവതരിപ്പിക്കുക. ജൂനിയർ എൻടിആറുമായി ഹൃത്വിക് റോഷന്‍ ഒരു സുപ്രധാന രംഗത്തിലാകും ഒന്നിച്ചെത്തുക. ചിത്രത്തില്‍ പ്രതിനായകന്‍റെ വേഷമാണ് ജൂനിയര്‍ എന്‍ടിആറിന് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൃത്വിക്ക് റോഷനും ജൂനിയർ എൻടിആറും തമ്മിലുള്ള രക്തരൂക്ഷിതമായ യുദ്ധമാണ് ചിത്രപശ്ചാത്തലം.
അതേസമയം, കാർത്തിക് ആര്യനൊപ്പമുള്ള റൊമാറ്റിക് കോമഡി 'സത്യപ്രേം കി കഥ' ആണ് കിയാരയുടേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം. സമീർ വിദ്വാൻസ് സംവിധാനം ചെയ്‌ത 'സത്യപ്രേം കി കഥ' ജൂൺ 29ന് തിയേറ്ററുകളില്‍ എത്തും.
Also Read: റൊമാന്‍റിക്കായി കിയാരയും കാര്‍ത്തിക്കും; ട്രെയിലര്‍ റിലീസ് അപ്‌ഡേറ്റുമായി താരങ്ങള്‍