ETV Bharat / bharat

Youth Trapped And Converted : വിവാഹം തീരുമാനിക്കാനെന്ന വ്യാജേന ക്ഷണം ; പെണ്‍കുട്ടിയുടെ കുടുംബം മയക്കി ചേലാകര്‍മ്മം നടത്തിയെന്ന് പരാതി - വിവാഹത്തെ ചൊല്ലിയുള്ള തട്ടിപ്പുകള്‍

Youth Was Invited To Girlfriends house in the Pretext Of Marriage And Converted Religion: വിവാഹത്തെ കുറിച്ച് സംസാരിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി മയക്കുമരുന്ന് കലര്‍ത്തിയ ലഡ്ഡു നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം തന്നെ ചേലാകര്‍മ്മം നടത്തി പെണ്‍കുട്ടിയുടെ കുടുംബം മതം മാറ്റിയെന്നാണ് യുവാവിന്‍റെ ആരോപണം

Youth Trapped And Converted Religion  Man forcely Converted religion by beloveds Parents  Religious Conversion In India  Is Religious Conversion Prevailing In India  Man Trapped By Pretext Of Marriage Talks  വിവാഹം തീരുമാനിക്കാനെന്ന വ്യാജേന ക്ഷണം  പെണ്‍കുട്ടിയുടെ കുടുംബം മതം മാറ്റിയതായി യുവാവ്  ഇന്ത്യയിലെ മതപരിവര്‍ത്തനം  വിവാഹത്തെ ചൊല്ലിയുള്ള തട്ടിപ്പുകള്‍  പ്രണയം മറയാക്കിയുള്ള കുറ്റകൃത്യങ്ങള്‍
Youth Trapped And Converted Religion
author img

By ETV Bharat Kerala Team

Published : Oct 13, 2023, 10:33 PM IST

അലിഗഡ് : വിവാഹത്തെ കുറിച്ച് സംസാരിക്കാനെന്ന വ്യാജേന മകളുടെ കാമുകനെ വിളിച്ചുവരുത്തി പെണ്‍കുട്ടിയുടെ കുടുംബം മതംമാറ്റിയെന്ന് പരാതി. ഇരുവരുമൊന്നിച്ചുള്ള വിവാഹത്തെ കുറിച്ച് സംസാരിച്ച് തീരുമാനിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി മയക്കുമരുന്ന് കലര്‍ത്തിയ ലഡ്ഡു നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം പെണ്‍കുട്ടിയുടെ കുടുംബം ചേലാകര്‍മ്മം നടത്തി മതം മാറ്റിയെന്നാണ് യുവാവിന്‍റെ ആരോപണം. നിര്‍ബന്ധിച്ച് രേഖകളില്‍ ഒപ്പിട്ട് വാങ്ങിയതായും യുവാവ് ആരോപിച്ചു (Youth Trapped And Converted).

സംഭവത്തെ തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെട്ടുവെങ്കിലും ഇവര്‍ തന്നെ കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നും യുവാവ് അറിയിച്ചു. മാത്രമല്ല ഇതിനെ ചൊല്ലി, പെണ്‍കുട്ടിക്ക് നേരെ അതിക്രമം കാട്ടിയെന്ന കേസ് തനിക്കുനേരെ രജിസ്‌റ്റര്‍ ചെയ്‌തുവെന്നും അദ്ദേഹം ആരോപിച്ചു. തുടര്‍ന്ന് ഇയാള്‍ ബിജെപി നേതാവായ മുന്‍ മേയറെ കൂട്ടിച്ചെന്ന് പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു.

സംഭവം ഇങ്ങനെ : ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലുള്ള ഹർദുഅഗഞ്ചിലാണ് സംഭവം. ധരം സിങ് എന്ന യുവാവ് മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഈ വിവരം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്കിപ്പുറം യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹക്കാര്യം സംസാരിക്കാമെന്നറിയിച്ച് ക്ഷണിക്കുകയായിരുന്നു.

യുവാവ് അവിടെ എത്തുമ്പോള്‍ വീട്ടില്‍ മറ്റെന്തോ പരിപാടി നടക്കുകയായിരുന്നു. ഈ സമയം പെണ്‍കുട്ടിയുടെ സഹോദരന്‍റെ ഭാര്യ വന്ന് യുവാവിനെ വീട്ടിനകത്തേക്ക് ക്ഷണിക്കുകയും കഴിക്കാനായി ലഡ്ഡു നല്‍കുകയുമായിരുന്നു. ലഡ്ഡു കഴിച്ചതോടെ യുവാവ് അബോധാവസ്ഥയിലായി. രണ്ട് മണിക്കൂറുകള്‍ക്കിപ്പുറം ബോധം തിരിച്ചുവരുമ്പോള്‍ തന്‍റെ ചേലാകര്‍മ്മം നടന്നുകഴിഞ്ഞിരുന്നതായും പേര് ധരം സിങ്ങില്‍ നിന്ന് അബ്‌ദുല്‍ റഹ്മാനെന്ന് മാറ്റിയിരുന്നതായും യുവാവ് ആരോപിക്കുന്നു.

മാത്രമല്ല പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പല പേപ്പറുകളിലും ഒപ്പിടാന്‍ നിര്‍ബന്ധിച്ചതായും, ഇതിന് വിസമ്മതിച്ചതോടെ തനിക്കുനേരെ അതിക്രമത്തിന് സിവില്‍ ലൈന്‍ പൊലീസില്‍ പരാതിപ്പെട്ടുവെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.

Also Read: Cyber Crime Using AI Technology : സ്‌കൂള്‍ വെബ്‌സൈറ്റിലെ വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌ത് പ്രചരിപ്പിച്ചു ; തട്ടിപ്പ് എഐ ഉപയോഗിച്ച്

അന്വേഷണം വൈകിയതോടെ, വീണ്ടും പരാതി : ഇക്കഴിഞ്ഞ മെയ് 24 നാണ് സംഭവം. അന്നുമുതൽ തുടർച്ചയായി താന്‍ പൊലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങുകയാണ്. അവര്‍ താന്‍ പറയുന്നത് കേള്‍ക്കുന്നില്ലെന്നും, പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആവശ്യപ്പെടുന്നത് പോലെ ചെയ്യാനാണ് നിര്‍ദേശിക്കുന്നതെന്നും പരാതിക്കാരനായ ധരം സിങ് പറഞ്ഞു. ഇതോടെയാണ് മുൻ മേയറും ബിജെപി നേതാവുമായ ശകുന്തള ഭാരതിയോടൊപ്പം വെള്ളിയാഴ്ച (13.10.2023) എസ്‌എസ്‌പി ഓഫിസിലെത്തി പരാതി നല്‍കിയതെന്നും, ഇതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ധരം സിങ് വ്യക്തമാക്കി.

ധരം സിങ് എന്നയാള്‍ ഒരു പരാതി നല്‍കിയിരുന്നു. ജൂണ്‍ ഒമ്പതിനാണ് ഹര്‍ദുഅഗഞ്ച് പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്‌റ്റര്‍ ചെയ്യുന്നത്. കേസിന്‍റെ ഭാഗമായി പെണ്‍കുട്ടിയുടെ മൊഴി എടുത്തുവെന്നും സിവില്‍ ലൈന്‍ പൊലീസ് സ്‌റ്റേഷന്‍ ഓഫിസര്‍ അത്രൗളി മൊഹ്‌സിന്‍ ഖാന്‍ അറിയിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.