ഭോപ്പാൽ : ഇൻഡോറിൽ കാമുകിയെ വെടിവച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. നവീൻ പർമറാണ് കാമുകിയായ മോഹിനിയ്ക്ക് നേരെ നിറയൊഴിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്നും ഇൻഡോർ എസ്.പി മഹേഷ് ചന്ദ്ര ജെയിൻ അറിയിച്ചു.
Also Read:'ശിവസേന ആരുടെയും പല്ലക്ക് വഹിക്കില്ല' ; കോണ്‍ഗ്രസിന് മറുപടിയുമായി ഉദ്ധവ് താക്കറെ
ശനിയാഴ്ച രാത്രിയാണ് സംഭവം. ആദർശ് ഇന്ദിര നഗറിൽ താമസിക്കുന്ന മോഹിനിയുടെ വീട്ടിൽ ചെന്ന നവീൻ പിസ്റ്റൾ ഉപയോഗിച്ച് പെൺകുട്ടിയുടെ നെറ്റിയിൽ വെടിയുതിർത്ത ശേഷം സ്വയം വെടിവച്ച് ജീവനൊടുക്കുകയായിരുന്നു.
ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നെന്നും ഒന്നിച്ച് ജോലി ചെയ്തിരുന്നതായും പൊലീസ് അറിയിച്ചു. ആക്രമണകാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.