ബെലഗാവി : കര്‍ണാടകയിലെ ഖാനാപൂരില്‍ 24 കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.തലയറുത്തുമാറ്റപ്പെട്ട മൃതദേഹം സെപ്റ്റംബർ 28 ന് റെയിൽവേ ട്രാക്കിലാണ് കണ്ടെത്തിയത്. അർബാസ് അഫ്‌താബ് മുല്ലയാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302ാം വകുപ്പ് പ്രകാരം കൊലക്കുറ്റത്തിന് ബെലഗാവി പൊലീസ് കേസെടുത്തു. ഇയാള്‍ എല്ലാ ദിവസവും ജോലിയ്ക്കായി ബെലഗാവിയിലേക്കും തിരിച്ചും പോകാറുണ്ടായിരുന്നു.
ALSO READ: ട്രെയിനില്‍ കടത്തുകയായിരുന്ന 3.2 കോടിയുടെ ക്രിസ്‌റ്റല്‍ മെത്തുമായി ഒരാള്‍ പിടിയില്‍
ഇതിനിടെയിലാണ് കൊല നടന്നത്. മകനുമായി പ്രണയ ബന്ധമുണ്ടായിരുന്ന പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് കൊലയ്‌ക്ക് പിന്നിലെന്ന് യുവാവിന്‍റെ അമ്മ നസീമ ഷെയ്‌ഖ് ആരോപിച്ചു.
ബിർജെ, മഹാരാജ് എന്നിവര്‍ പ്രണയ ബന്ധം വേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നസീമ ഷെയ്ഖ് പറഞ്ഞു. പ്രാഥമിക അന്വേഷണം നടത്തിയ റെയിൽവേ പൊലീസ് കേസ് ബെലഗാവി ജില്ല പൊലീസിന് കൈമാറി.