ETV Bharat / bharat

Youth Dead | സുഹൃത്തുക്കളുമായി പന്തയം വച്ചു; 150 മോമോസ് കഴിച്ച യുവാവ് മരിച്ച നിലയില്‍ - Bihar news updates

ബിഹാറില്‍ യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മോമോസ് കഴിച്ചതാണോ മരണകാരണമായതെന്ന സംശയത്തില്‍ പൊലീസ്. മകനെ വിഷം നല്‍കി കൊലപ്പെടുത്തിയതെന്ന് കുടുംബം

Bihar youth dies in momos eating challenge with friends  Youth dead after eating Momos in Bihar  Youth dead  സുഹൃത്തുക്കളുമായി പന്തയം വച്ചു  150 മോമോസ് കഴിച്ച യുവാവ് മരിച്ച നിലയില്‍  മോമോസ്  വിപിന്‍ കുമാര്‍  പട്‌ന വാര്‍ത്തകള്‍  Bihar news updates  latest news in Bihar
150 മോമോസ് കഴിച്ച യുവാവ് മരിച്ച നിലയില്‍
author img

By

Published : Jul 15, 2023, 8:55 PM IST

പട്‌ന: ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. സിഹോര്‍വ ഗ്രാമവാസിയായ വിപിന്‍ കുമാറാണ് (25) മരിച്ചത്. കഴിഞ്ഞ ദിവസമാണ് യുവാവിനെ മരിച്ച നിലയില്‍ ഗിയാനി മോറിലെ റോഡിന് സമീപം കണ്ടെത്തിയത്.

സുഹൃത്തുക്കള്‍ക്കൊപ്പം 150 മോമോസ് കഴിക്കാന്‍ വിപിന്‍ പന്തയം വച്ചിരുന്നു. പന്തയത്തില്‍ ജയിക്കാനായി 150 മോമോസ് കഴിച്ചതാണോ മരണ കാരണമായതെന്ന സംശയത്തില്‍ പൊലീസ്. ഗിയാനി മോറില്‍ മൊബൈല്‍ കട നടത്തുന്നയാളാണ് വിപിന്‍ കുമാര്‍. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ താവെ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. മരണ കാരണം വ്യക്തമല്ലെന്നും പോസ്‌റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമെ മരണകാരണം വ്യക്തമാകൂവെന്നും പൊലീസ്.

ആരോപണവുമായി കുടുംബം: 'മകനെ വിഷം നല്‍കി കൊലപ്പെടുത്തിയതാണെന്ന്' ആരോപിച്ച് കുടുംബം രംഗത്തെത്തി. അജ്ഞാതരായ രണ്ട് യുവാക്കള്‍ കടയിലെത്തി മകനെ വിളിച്ച് കൊണ്ടു പോയിരുന്നുവെന്നും അതിന് പിന്നാലെയാണ് വിപിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും കുടുംബം പറഞ്ഞു. പന്തയം വച്ച മോമോസ് കഴിക്കാനാകും യുവാക്കള്‍ കൂട്ടികൊണ്ടുപോയതെന്നും പിതാവ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.