ETV Bharat / bharat

ഇന്‍സ്റ്റഗ്രാം വഴി പരിചയം ; വിളിച്ചുവരുത്തി 13കാരിയെ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്‌തു - ഇന്‍സ്റ്റഗ്രാം പരിചയം പെണ്‍കുട്ടി ബലാത്സംഗം

നേരില്‍ കാണാന്‍ യുവാവ് ആവശ്യപ്പെട്ടതിനനുസരിച്ച് എത്തിയ പെണ്‍കുട്ടിയെ പ്രതികള്‍ കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു

minor girl gang raped in jaipur  rajastan 13 year old girl gang rape case  instagram friend gang rape minor girl  രാജസ്ഥാന്‍ പതിമൂന്നുകാരി ബലാത്സംഗം  ഇന്‍സ്റ്റഗ്രാം പരിചയം പെണ്‍കുട്ടി ബലാത്സംഗം  ജയ്‌പൂര്‍ പതിമൂന്നുകാരി കൂട്ട ബലാത്സംഗം
ഇന്‍സ്റ്റഗ്രാം പരിചയം, നേരില്‍ കാണാനെത്തിയ പതിമൂന്നുകാരിയെ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്‌തു
author img

By

Published : Jun 27, 2022, 10:17 PM IST

ജയ്‌പൂര്‍ (രാജസ്ഥാന്‍) : സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിമൂന്നുകാരിയെ യുവാവും രണ്ട് സുഹൃത്തുക്കളും ചേർന്ന് കൂട്ട ബലാത്സംഗം ചെയ്‌തു. രാജസ്ഥാനിലെ ജയ്‌പൂരിലാണ് സംഭവം. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് ബലാത്സംഗ വിവരം പുറത്തറിയുന്നത്.

വയറുവേദനയെ തുടർന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മനസിലായി. തുടര്‍ന്ന് കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. നാല് മാസങ്ങള്‍ക്ക് മുന്‍പാണ് പെണ്‍കുട്ടിയെ പ്രതികള്‍ ബലാത്സംഗം ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു.

Also read: അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 15കാരന്‍ അറസ്റ്റില്‍

ബംഗാള്‍ സ്വദേശികളായ ഇവര്‍ ഏറെ നാളായി ജയ്‌പൂരിലാണ് താമസിക്കുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടി പ്രതിയായ യുവാവുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് 13 കാരിയെ കാണണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു.

ഇതനുസരിച്ച് സ്ഥലത്തെത്തിയ പെണ്‍കുട്ടിയെ ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.