ETV Bharat / bharat

വിമാനത്താവളത്തില്‍ ബോംബ് ഭീഷണി; 20കാരന്‍ അറസ്റ്റില്‍, അന്വേഷണം

author img

By

Published : Apr 28, 2023, 8:14 AM IST

ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ബോംബ് ഭീഷണിയുയര്‍ത്തിയ യുവാവ് അറസ്റ്റില്‍. പരിശോധനയില്‍ സംശയാസ്‌പദമായ രീതിയില്‍ ഒന്നും കണ്ടെത്തിയില്ല.

20 year old man held over hoax call of bomb at IGI  വിമാനത്താവളത്തില്‍ ബോംബ് ഭീഷണി  ഇന്ദിര ഗാന്ധി വിമാനത്താവളത്തില്‍ ബോംബ്  ബോംബ് ഭീഷണിയുയര്‍ത്തിയ യുവാവ് അറസ്റ്റില്‍  ഡല്‍ഹി ഇന്ദിര ഗാന്ധി വിമാനത്താവളം  ഇന്ദിരാഗാന്ധി  ന്യൂഡല്‍ഹി വാര്‍ത്തകള്‍  ന്യൂഡല്‍ഹി പുതിയ വാര്‍ത്തകള്‍  ന്യൂഡല്‍ഹി വാര്‍ത്ത  Delhi news updates  latest news updates
വിമാനത്താവളത്തില്‍ ബോംബ് ഭീഷണി

ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ 20കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഹാപൂരിലെ താമസക്കാരനായ സാക്കിര്‍ എന്നയാളാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം.

ഡല്‍ഹിയിലെ പൊലീസ് കണ്‍ട്രോള്‍ റൂമിലെ ഫോണില്‍ വിളിച്ചാണ് സാക്കിര്‍ ബോംബ് ഭീഷണിയുയര്‍ത്തിയത്. കണ്‍ട്രോള്‍ റൂമിലെ ഫോണിലേക്ക് അജ്ഞാത നമ്പറില്‍ വിളിച്ചയാള്‍ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പറയുകയും ഉടന്‍ ഫോണ്‍ കട്ട് ചെയ്യുകയും ചെയ്‌തു. എന്നാല്‍ അതേ നമ്പറില്‍ തിരിച്ച് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നെന്നും പൊലീസ് പറഞ്ഞു.

ഫോണില്‍ ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് പൊലീസ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തി തെരച്ചില്‍ നടത്തി. എന്നാല്‍ സംശയാസ്‌പദമായ രീതിയില്‍ ഒന്നും കണ്ടെത്തിയില്ലെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് നല്‍കിയ വിവരം വ്യാജമാണെന്ന് കണ്ടെത്തിയത്.

ഇതോടെ അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസ് സാക്കിറിന്‍റെതാണ് നമ്പറെന്ന് കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാള്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.