ജയ്‌പൂർ : കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തി പ്രചരണം നടത്തിയ യുവാവ് അറസ്റ്റിൽ. രാജസ്ഥാനിലെ ടോങ്കിൽ രാജ് ടാക്കീസ് റോഡിലെ താമസക്കാരനായ ജവാദ് ഖാനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
ബിപിൻ റാവത്തിനെ അപകീർത്തിപ്പെടുത്താനും അപമാനിക്കാനും ബോധപൂർവമായ ശ്രമമാണ് യുവാവിന്‍റെ ഭാഗത്ത് നിന്ന് നടന്നിട്ടുള്ളതെന്ന് ടോങ്ക് എസ്‌പി ഓം പ്രകാശ് പറഞ്ഞു. ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് നിമിഷ നേരം കൊണ്ട് വൈറലാവുകായായിരുന്നു.
ALSO READ: സൈന്യാധിപന് വിട നല്‍കി രാജ്യം ; അതേ ചിതയില്‍ മധുലികയും,തീപ്പകര്‍ന്ന് ക്രിതികയും തരിണിയും
മുൻപും സമാനമായ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോയെന്നറിയാൻ ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ചുവരികയാണ്. ഭീകര സംഘടനയായ താലിബാനെ പരസ്യമായി പിന്തുണയ്ക്കുന്ന നിരവധി പോസ്റ്റുകളും യുവാവിന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.