വികാരാബാദ്: കര്‍ണാടകയില്‍ 11 വയസുള്ള കുട്ടിയെ തട്ടികൊണ്ടുപോയി കൊന്ന യുവാവ് അറസ്‌റ്റില്‍. കൊടങ്കലിലെ വികാരാബാദില്‍ ഞായറാഴ്‌ചയായിരുന്നു(ഒക്‌ടോബര്‍ 30) സംഭവം. ജോലി ഇല്ലാതിരുന്ന യുവാവ് പണത്തിനായി കുട്ടിയെ തട്ടികൊണ്ടുപോകുകയും ശേഷം തന്‍റെ പദ്ധതികള്‍ പാഴായി പോയി എന്ന് മനസിലാക്കിയതാണ് കൃത്യം നിര്‍വഹിക്കാന്‍ കാരണം.
വികാരാബാദ് ടൗണിലെ അംബേദ്‌ക്കര്‍ കോളനി സ്വദേശിയായ അജയ്(19) ജോലി ചെയ്യാതെ പണം ഉണ്ടാക്കാനുള്ള പദ്ധതിയുടെ ഭാഗമായായിരുന്നു രസ ഖാന്‍(11) എന്ന കുട്ടിയെ തട്ടികൊണ്ടു പോയത്. പദ്ധതി നടപ്പിലാക്കുന്നതിനായി കുട്ടിയുടെ മാതാപിതാക്കളെ പരിചയപ്പെടുകയും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇവരുമായി സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു. തുടര്‍ന്ന് ഞായറാഴ്‌ച മാതാപിതാക്കല്‍ വീട്ടിലില്ലാതിരുന്ന സമയം കുട്ടിയെ ഇയാള്‍ തന്‍റെ വീട്ടിലേയ്‌ക്ക് കൂട്ടികൊണ്ടുപോയി.
പിന്നീട് വീട്ടിലെത്തിയ അജയ്, രസ ഖാന്‍റെ മാതാപിതാക്കളെ വിളിച്ച് പണം ആവശ്യപ്പെടാൻ വേണ്ടി കുട്ടിയോട് നിശബ്‌ദനായി ഇരിക്കാന്‍ അജയ് ആവശ്യപ്പെട്ടു. സംശയം തോന്നിയ കുട്ടി വലിയ ശബ്‌ദത്തില്‍ ഒച്ചയിടാന്‍ തുടങ്ങി. തുടര്‍ന്ന് ഭയപ്പെട്ട അജയ് ചുറ്റിക ഉപയോഗിച്ച് കുട്ടിയെ തലയ്‌ക്കടിച്ച് കൊല്ലുകയായിരുന്നു. തല്‍ക്ഷണം കുട്ടി മരിച്ചു.
സംഭവ ദിവസം രാത്രി തന്നെ പ്രതിയെ പൊലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു. പണത്തിന്‍റെ ആവശ്യത്തെ തുടര്‍ന്നാണ് ഇത്തരമൊരു കൃത്യം നിര്‍വഹിച്ചതെന്ന് പ്രതി സമ്മതിച്ചു. ഹൈദരാബാദില്‍ വച്ച് 25 ലക്ഷം രൂപ പണം തട്ടിയെടുത്തതിന് ഇയാള്‍ക്കെതിരെ മറ്റൊരു കേസ് കൂടിയുണ്ടെന്ന് പൊലീസ് പറഞ്ഞു.
കുട്ടിയുടെ മൃതദേഹം പൊലീസ് കൊടങ്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്‌റ്റ്മോര്‍ട്ടത്തിനയച്ചു. കുട്ടിയുടെ മരണവിവരം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ആശങ്കയിലാണ്.