ജയ്‌പൂർ : രാജസ്ഥാനിലെ ഭരത്‌പൂരിലുള്ള ആർബിഎം ജില്ല ആശുപത്രിയുടെ ആറാം നിലയിൽ നിന്ന് വീണ് യുവാവ് മരിച്ചു. രോഗിയെ കാണാൻ ആശുപത്രിയിൽ എത്തിയ ഐക്കാരൻ സ്വദേശി ചന്ദ്രപാൽ (21) ആണ് മരിച്ചത്. ചൊവ്വാഴ്‌ചയാണ് അപകടം നടന്നത്.
ജനലിലൂടെ ഗുട്‌ക തുപ്പാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി പുറത്തേയ്‌ക്ക് വീഴുകയായിരുന്നു. തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ആശ്രമത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ചന്ദ്രപാല്‍ ആശുപത്രിയിലേയ്‌ക്ക് എത്തുകയായിരുന്നു. ആശുപത്രിയില്‍വച്ച് മരണപ്പെട്ടെന്ന വിവരമാണ് ലഭിച്ചതെന്ന് യുവാവിന്‍റെ പിതാവ് പദം സിങ് പറഞ്ഞു.
അപ്‌ന ഘർ ആശ്രമത്തിലെ താത്‌കാലിക ജീവനക്കാരനായിരുന്നു. ഇയാളെ 15 ദിവസം മുൻപ്, ജോലിയിൽ നിന്ന് മാറ്റി നിർത്തിയതായി പറയപ്പെടുന്നു. അവിവാഹിതനായ ചന്ദപാലിന് രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്.