ETV Bharat / bharat

'കണ്ണ് കെട്ടിയാല്‍ മതി'; ലൈംഗികത കലര്‍ന്ന പരസ്യങ്ങള്‍ക്കെതിരെ പരാതിയുമായി ചെന്ന യുവാവിന് 25,000 രൂപ പിഴയിട്ട് സുപ്രീം കോടതി - പരാതിക്കാരന്

ലൈംഗികത തുറന്നുകാട്ടുന്ന പരസ്യങ്ങള്‍ കാരണം പഠനത്തിലുള്ള ശ്രദ്ധ കുറയുന്നുവെന്ന് കാണിച്ച് യൂട്യൂബില്‍ നിന്ന് നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച പരാതിക്കാരന് 25,000 രൂപ പിഴ ചുമത്തി

Young man  Supreme court  Sexually explicit Advertisements  Advertisements  Civil Service  Civil Service aspirant  petitioner  ലൈംഗികത  കണ്ണ് കെട്ടിയാല്‍ മതി  പരസ്യങ്ങള്‍  പരാതി  പിഴ  സുപ്രീം കോടതി  കോടതി  ന്യൂഡല്‍ഹി  നഷ്‌ടപരിഹാരം  പരാതിക്കാരന്  യുവാവ്
ലൈംഗികത കലര്‍ന്ന പരസ്യങ്ങള്‍ക്കെതിരെ പരാതിയുമായി ചെന്ന യുവാവിന് 25,000 രൂപ പിഴ ചുമത്തി സുപ്രീം കോടതി
author img

By

Published : Dec 9, 2022, 4:27 PM IST

ന്യൂഡല്‍ഹി: യൂട്യൂബിലോ മറ്റ് സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലോ സജീവമായിരിക്കെ അപ്രതീക്ഷിതമായി ലൈംഗികത തുറന്നുകാട്ടുന്ന പരസ്യങ്ങളോ, ചില പ്രത്യേക സൈറ്റുകളെയോ ആപ്ലിക്കേഷനുകളെയോ പരിചയപ്പെടുത്തുന്ന പരസ്യങ്ങളോ കയറിവരുന്നത് ഒരിക്കലെങ്കിലും അനുഭവിച്ചവരായിരിക്കും നമ്മളില്‍ ഭൂരിഭാഗവും. നാം ഏറെ സ്‌നേഹിക്കുന്നവര്‍ക്കൊപ്പമോ കുടുംബത്തിനൊപ്പമോ ഇടകലര്‍ന്നിരിക്കുമ്പോഴാണ് ഇത്തരം പരസ്യങ്ങള്‍ എത്തുന്നതെങ്ങില്‍ അപ്പോഴുണ്ടാകുന്ന ജാള്യത പറഞ്ഞറിയിക്കാനുമാകില്ല. മാത്രമല്ല വീട്ടിലുള്ള ചെറിയ കുഞ്ഞുങ്ങള്‍ക്കോ മറ്റോ മൊബൈല്‍ഫോണ്‍ കൈമാറിയ വേളയിലാണ് ഇത്തരം പരസ്യങ്ങളെത്തുന്നതെങ്കില്‍ അതിന്‍റെ പ്രത്യാഘാതവും ഏറെ വലുതായിരിക്കും. എന്നാല്‍ ലൈംഗികത തുറന്നുകാട്ടുന്ന ഇത്തരം പരസ്യങ്ങള്‍ക്കെതിരെ കോടതി കയറിയിരിക്കുകയാണ് ഒരു യുവാവ്.

പഠനം മുടങ്ങി: ലൈംഗികത തുറന്നുകാട്ടി യൂട്യൂബിലെത്തുന്ന ഇത്തരം പരസ്യങ്ങള്‍ക്കെതിരെ ഇന്നാണ് (09-12-2022) യുവാവ് സുപ്രീം കോടതിയെ സമീപിച്ചത്. താന്‍ യൂട്യൂബില്‍ ഇടപെടുമ്പോള്‍ കയറിവരുന്ന ഇത്തരം ലൈംഗികകത വിളിച്ചോതുന്ന പരസ്യങ്ങള്‍ക്കുള്ള നഷ്‌ടപരിഹാരം കമ്പനിയില്‍ നിന്ന് ലഭ്യമാക്കണമെന്നായിരുന്നു യുവാവിന്‍റെ ഹര്‍ജി. ഇത്തരം പരസ്യങ്ങള്‍ കാരണം പഠനത്തില്‍ നിന്ന് തന്‍റെ ശ്രദ്ധ വഴിമാറിപ്പോകുന്നുവെന്നും സിവില്‍ സര്‍വീസ് ലക്ഷ്യം വച്ച് മുന്നേറുന്ന യുവാവ് കോടതിയെ അറിയിച്ചു.

കണ്ണടച്ചാല്‍ മതി: എന്നാല്‍ പരാതി പരിഗണിച്ച കോടതിയാകട്ടെ യുവാവിന് മുട്ടന്‍ പണിയാണ് തിരിച്ചുനല്‍കിയത്. കോടതിയുടെ വിലപ്പെട്ട സമയം നഷ്‌ടപ്പെടുത്തിയതിന് യുവാവ് 25,000 രൂപ പിഴ അടയ്‌ക്കണമെന്നായിരുന്നു ജസ്‌റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ ഉള്‍പ്പെട്ട ബെഞ്ചിന്‍റെ നിര്‍ദേശം. അത്തരം പരസ്യങ്ങള്‍ വെറുക്കുന്നുവെങ്കില്‍ പരാതിക്കാരന്‍ അതില്‍ നിന്ന് മാറി നില്‍ക്കണമെന്നായിരുന്നു കോടതിയുടെ മറുപടി.

പരാതിക്ക് മാപ്പില്ല: വിലപ്പെട്ട സമയം പാഴാക്കിയതിന് പരാതിക്കാരനോട് ഒരു ലക്ഷം പിഴയടക്കാനായിരുന്നു കോടതി ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ തന്നോട് പൊറുക്കണമെന്നും പിഴ കുറയ്‌ക്കണമെന്നും പരാതിക്കാരന്‍ കോടതിയോട് അഭ്യര്‍ഥിച്ചു. പിഴ കുറയ്‌ക്കാമെന്നും എന്നാല്‍ മാപ്പുനല്‍കാനാകില്ലെന്നും അഭ്യര്‍ഥന പരിഗണിച്ച ജസ്‌റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് പരാതിക്കാരനുള്ള പിഴ ഒരു ലക്ഷത്തില്‍ നിന്ന് 25,000 ആയി കുറഞ്ഞത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.