ലക്നൗ: ഡ്യൂട്ടി അലവൻസ് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി പ്രാന്ത്യ രക്ഷക് ദൾ (പിആർഡി) ജീവനക്കാര്‍. സംസ്ഥാനത്തുടനീളമുള്ള ട്രാഫിക്, പൊലീസ് സ്‌റ്റേഷനുകൾ, മറ്റ് ഡ്യൂട്ടികൾ എന്നിവയിൽ കുറഞ്ഞത് 12,000 പിആർഡി ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. തങ്ങളുടെ സേവനം ക്രമപ്പെടുത്തണമെന്നും ഒരേ ജോലിക്ക് ഒരേ ആനുകൂല്യങ്ങൾ വേണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.
ഹോം ഗാർഡ് ജവാന് തുല്യമായി പ്രതിദിനം ഡ്യൂട്ടി അലവൻസാണ് ഇവർ ആവശ്യപ്പെടുന്നത്. ഒരു ഹോംഗാർഡ് ജവാന് പ്രതിദിനം 700 രൂപയാണ് ഡ്യൂട്ടി അലവൻസ് ലഭിക്കുന്നത്. ട്രാഫിക് ബീറ്റ്, പൊലീസ് സ്‌റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലും പിആർഡി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
ALSO READ: Indian Railways Supports K Rail | കെ റെയിലിന് റെയിൽവേയുടെ പിന്തുണ; ഹൈക്കോടതിയിൽ വിശദീകരണം
എന്നാൽ അവരുടെ ഡ്യൂട്ടി അലവൻസ് ഹോം ഗാർഡ് ജവാന്മാരുടെ പകുതിയോളം മാത്രമാണ്. ഗവർണറുടെ അനുമതിക്ക് ശേഷം പിആർഡി സേനയുടെ ഡ്യൂട്ടി അലവൻസ് വർധിപ്പിച്ചതായി യുവജനക്ഷേമ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ആനന്ദ് കുമാർ സിങ് പറഞ്ഞു. എന്നാൽ, ഗവർണറുടെ ഉത്തരവിറങ്ങിയതിന് പിന്നാലെ തന്നെ പിആർഡി ഉദ്യോഗസ്ഥർ തങ്ങളുടെ അതൃപ്‌തി പ്രകടിപ്പിച്ചതായി ബന്ധപ്പെട്ടവർ പറഞ്ഞു.
ക്ഷേമ നടപടികൾ സ്വീകരിച്ചതിന് സർക്കാരിനോട് നന്ദിയുണ്ടെന്ന് പിആർഡി യൂണിയൻ വൈസ് പ്രസിഡന്‍റ് അജയ് സിങ് പറഞ്ഞു. എന്നാൽ, പിആർഡി ജീവനക്കാരുടെ സേവനം ക്രമപ്പെടുത്തണമെന്നത് തങ്ങളുടെ ദീർഘകാല ആവശ്യം ആയിരുന്നു എന്നും, ഹോം ഗാർഡ് ഉദ്യോഗസ്ഥർക്ക് തുല്യമായി പ്രതിദിനം 700 രൂപ ഡ്യൂട്ടി അലവൻസ് നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.