ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൊവിഡ് മുക്തനായി. ഏപ്രിൽ പതിനാലിനാണ് മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ കൊവിഡ് പോസിറ്റീവായ ഉദ്യോഗസ്ഥരുടെ സമ്പർക്കം മൂലം അദ്ദേഹം ഏപ്രിൽ 13 മുതൽ നിരീക്ഷണത്തിലായിരുന്നു. ഡോക്‌ടർമാരുടെ കൃത്യമായ പരിചരണവും എല്ലാവരുടെയും പ്രാർഥനയും കാരണം സുഖം പ്രാപിച്ചതായി യോഗി തന്നെ ട്വിറ്ററിലൂടെ അറിയിച്ചു.
-
आप सभी की शुभेच्छा और चिकित्सकों की देखरेख से अब मैं कोरोना निगेटिव हो गया हूँ।
— Yogi Adityanath (@myogiadityanath) April 30, 2021 " class="align-text-top noRightClick twitterSection" data="
आप सभी के द्वारा मुझे दिए गए सहयोग व शुभकामनाओं के लिए धन्यवाद।
">आप सभी की शुभेच्छा और चिकित्सकों की देखरेख से अब मैं कोरोना निगेटिव हो गया हूँ।
— Yogi Adityanath (@myogiadityanath) April 30, 2021
आप सभी के द्वारा मुझे दिए गए सहयोग व शुभकामनाओं के लिए धन्यवाद।आप सभी की शुभेच्छा और चिकित्सकों की देखरेख से अब मैं कोरोना निगेटिव हो गया हूँ।
— Yogi Adityanath (@myogiadityanath) April 30, 2021
आप सभी के द्वारा मुझे दिए गए सहयोग व शुभकामनाओं के लिए धन्यवाद।
അതേസമയം ഉത്തർപ്രദേശിൽ 35,156 പുതിയ കൊവിഡ് കേസുകളും 298 മരണവും സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 12,17,955 ആയി ഉയർന്നു. ആകെ മരണസംഖ്യ 12,241 ആണ്. 3,09,237 പേർ ചികിത്സയിൽ തുടരുകയാണ്. 24 മണിക്കൂറിനുള്ളിൽ 2.25 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു കഴിഞ്ഞു.