ബെംഗളുരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിഎസ് യെദ്യൂരപ്പ രാജിവെച്ചേക്കും. ജൂലൈ 26 ന് ബിജെപി സർക്കാർ കർണാടകയില്‍ രണ്ട് വർഷം പൂർത്തിയാക്കിയ ശേഷം പുതിയ മുഖ്യമന്ത്രിയെ കൊണ്ടുവരാനാണ് ബിജെപി കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത്. സ്ഥാനമൊഴിയുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ രണ്ട് മാസത്തെ സമയപരിധി യെദ്യൂരപ്പ പാർട്ടി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബിജെപി കേന്ദ്ര നേതൃത്വം അഭ്യർഥന തള്ളിയിരുന്നു.
പുതിയ ഫോർമുലയുമായി യെദ്യൂരപ്പ
മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ മകൻ വിവൈ വിജയേന്ദ്രയെ ഉപമുഖ്യമന്ത്രിയാക്കണമെന്നും തനിക്ക് ബിജെപി സംസ്ഥാന അധ്യക്ഷ പദവി നല്‍കണമെന്നും യെദ്യൂരപ്പ ബിജെപി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. മകൻ വിജയേന്ദ്രയെ മുൻ നിർത്തി വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാമെന്നും യെദ്യൂരപ്പ കണക്കുകൂട്ടിയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം പിന്നീട് തീരുമാനിക്കാമെന്ന നിലപാടാണ് ബിജെപി കേന്ദ്ര നേതൃത്വം നിലപാട് എടുത്തത്.
എന്നിരുന്നാലും യെദ്യൂരപ്പയെ പിണക്കാതെ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം അനുകൂലമാക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത്. 2010ല്‍ പാർട്ടിയുമായി പിണങ്ങി പുറത്തുപോയി കെജെപി എന്ന പേരില്‍ യെദ്യൂരപ്പ പുതിയ പാർട്ടിയുണ്ടാക്കിയിരുന്നു. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വിക്കും അത് കാരണമായിരുന്നു. പിന്നീട് പാർട്ടിയില്‍ തിരിച്ചെത്തിയ യെദ്യൂരപ്പയ്ക്ക് വലിയ സ്വീകരണമാണ് ബിജെപി നല്‍കിയത്.
Also read: രാജി വാർത്തകൾക്കിടെ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തി ബി.എസ്. യെദ്യൂരപ്പ