ETV Bharat / bharat

ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണം; വിവാദ പരാമര്‍ശവുമായി വീണ്ടും യതി നരസിംഹാനന്ദ് - അഖില ഭാരത സന്ത് പരീഷത്ത്

ഇന്ത്യയില്‍ മുസ്‌ലിം പ്രധാനമന്ത്രിയുണ്ടായാല്‍ 20 വര്‍ഷത്തിനുള്ളില്‍ 50 ശതമാനം ഹിന്ദുക്കളെയും മതം മാറ്റുമെന്ന് യതി സിംഹാനന്ദ്

ഇന്ത്യ മുസ്‌ലിം രാഷ്ര്‌ട്രമാക്കരുത്  വിവാദ പരാമര്‍ശവുമായി വീണ്ടും യതി നരസിംഹാനന്ദ്  യതി നരസിംഹാനന്ദ്  അഖില ഭാരത സന്ത് പരീഷത്ത്  ഷിംല
ഇന്ത്യ മുസ്‌ലിം രാഷ്ര്‌ട്രമാക്കരുത്
author img

By

Published : Apr 18, 2022, 9:46 AM IST

ഷിംല: ഇന്ത്യ ഒരു മുസ്‌ലിം രാഷ്ര്‌ട്രമാകാതിരിക്കാന്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്ന് ഹിന്ദുക്കള്‍ക്ക് ആഹ്വാനവുമായി യതി നരസിംഹാനന്ദ്. അഖില ഭാരത സന്ത് പരീഷത്തിന്‍റെ ഹിമാചലിലെ ചുമതല വഹിക്കുന്ന നരസിംഹാനന്ദ് ഉന്നാവിലെ മുബാറക്ക്പൂരില്‍ നടന്ന ധര്‍മ സന്‍സാദിലാണ് വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മുസ്‌ലിങ്ങളെ വംശഹത്യ ചെയ്യണമെന്ന വിവാദ പ്രസംഗത്തിന് ഇയാള്‍ അറസ്റ്റിലായിരുന്നു.

ഒരു മുസ്‌ലിം ഇന്ത്യയുടെ പ്രധാനമന്ത്രിയായാൽ 20 വർഷത്തിനുള്ളിൽ 50 ശതമാനം ഹിന്ദുക്കളും മതം മാറ്റുമെന്നും സിംഹാനന്ദ് അഭിപ്രായപ്പെട്ടിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഇയാള്‍ വീണ്ടും വിദ്വേഷ പരാമര്‍ശം നടത്തിയത്. മുസ്‌ലിംകള്‍ ആസൂത്രിതമായി കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നുണ്ടെന്നും നര സിംഹാദനന്ദ് ആരോപിച്ചു.

രണ്ട് കുട്ടികളെ മാത്രം പ്രസവിക്കാന്‍ പൗരന്മാരോട് ആവശ്യപ്പെടുന്ന ഒരു നിയമം നമ്മുടെ രാജ്യത്ത് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാജ്യത്തുടനീളമുള്ള സന്യാസിമാരും പുരോഹിതന്‍മാരും ജനങ്ങളും പങ്കെടുക്കുന്ന വേദികളില്‍ മതങ്ങള്‍ക്കെതിരെയുള്ള ഇത്തരം വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് അറിയിച്ച് ഹിമാചല്‍ പ്രദേശ് പൊലിസ് നഗസിംഹാനന്ദിന് നോട്ടിസ് അയച്ചിരുന്നു. ഇത്തരം കാര്യങ്ങളാവര്‍ത്തിച്ചാല്‍ 2007ലെ പൊലീസ് ആക്‌ട് സെക്ഷൻ 64 പ്രകാരം കേസെടുക്കുമെന്നും അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17 മുതല്‍ 19 വരെ ഹരിദ്വാറില്‍ നടന്ന ധര്‍മ സന്‍സദില്‍ വെച്ച് മുസ്‌ലിങ്ങളെ വംശഹത്യ ചെയ്യണമെന്ന നരസിംഹാനന്ദയുടെ പ്രസംഗം വിവാദമായിരുന്നു. എന്നാല്‍ ധര്‍മ സന്‍സദില്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഒന്നുമുണ്ടായിട്ടില്ലെന്നായിരുന്നു ഡല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍ പറഞ്ഞത്. അതോടെ ഇയാളെ ജാമ്യത്തില്‍ വിട്ടയക്കുകയുമായിരുന്നു.

also read: മുസ്ലിം പ്രധാനമന്ത്രിയുണ്ടായാല്‍ 50% ഹിന്ദുക്കളേയും മതം മാറ്റും ; വിദ്വേഷ പ്രസംഗവുമായി യതി നരസിംഹാനന്ദ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.