ന്യൂഡൽഹി: രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാതെ കൊവിഡ് വാക്‌സിൻ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ. ഇന്ത്യ സ്വന്തം രാജ്യത്ത് വാക്‌സിൻ നൽകിയതിനേക്കാൾ കൂടുതൽ ആഗോളതലത്തിൽ വിതരണം ചെയ്‌തു എന്ന ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യൻ പ്രതിനിധി നാഗരാജ് നായിഡുവിന്‍റെ വീഡിയോ ട്വിറ്ററിൽ പങ്കു വച്ചു കൊണ്ടാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.
-
A 10 sec video that EXPOSES MODI. India’s representative at the @UN informed the United Nations that India sent more vaccines abroad than has vaccinated its own people. Modi is now truly a world leader. Indians can go to hell. pic.twitter.com/tTF8q60HT5
— Yashwant Sinha (@YashwantSinha) May 16, 2021 " class="align-text-top noRightClick twitterSection" data="
">A 10 sec video that EXPOSES MODI. India’s representative at the @UN informed the United Nations that India sent more vaccines abroad than has vaccinated its own people. Modi is now truly a world leader. Indians can go to hell. pic.twitter.com/tTF8q60HT5
— Yashwant Sinha (@YashwantSinha) May 16, 2021A 10 sec video that EXPOSES MODI. India’s representative at the @UN informed the United Nations that India sent more vaccines abroad than has vaccinated its own people. Modi is now truly a world leader. Indians can go to hell. pic.twitter.com/tTF8q60HT5
— Yashwant Sinha (@YashwantSinha) May 16, 2021
വാക്‌സിൻ ക്ഷാമവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ പോസ്‌റ്ററുകൾ പ്രചരിപ്പിച്ചതിനെതിരെ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തതിനെ തുടർന്നാണ് അദ്ദേഹം പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി എത്തിയത്. കേന്ദ്രത്തിലും സംസ്ഥനങ്ങളിലും ബിജെപി സർക്കാരുകൾ കൊവിഡിന്‍റെ യഥാർഥ കണക്കുകൾ കാണിക്കുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു. അതിൽ ഒന്നാം സ്ഥാനം യുപി സർക്കാരിനായിരിക്കുമെന്നും അദ്ദേഹം ട്വിറ്റിൽ കുറിച്ചു.
Also Read: വാക്സിന്‍ കുത്തിവയ്പ്പ് കുറയുന്നു; കേന്ദ്രത്തിനെതിരെ ചിദംബരം