ETV Bharat / bharat

പ്രണയദിനവും വിവാഹ ദിനവും ഒരുമിച്ച് - വിവാഹ ദിനം

ദമ്പതിമാരുടെ പരസ്പര വിശ്വാസം, വിട്ടുവീഴ്ച, വിവാഹ ജീവിതത്തിലെ ആനന്ദം എന്നിവയെ വിവാഹ ദിനം പ്രകീര്‍ത്തിക്കുന്നു

World Marriage Day  A special day for your loved one  Valentine's day  World marriage day on Feb 14  പ്രണയദിനവും വിവാഹ ദിനവും ഒരുമിച്ച്  വിവാഹ ദിനം  ലോക വിവാഹ ദിനം വാര്‍ത്തകള്‍
പ്രണയദിനവും വിവാഹ ദിനവും ഒരുമിച്ച്
author img

By

Published : Feb 14, 2021, 8:49 AM IST

ഇത്തവണ പ്രണയദിനത്തോടൊപ്പം തന്നെ ലോകം വിവാഹ ദിനവും ആഘോഷിക്കുകയാണ്. എല്ലാ വര്‍ഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് ലോക വിവാഹ ദിനമായി ആഘോഷിക്കുന്നത്. പലപ്പോഴും പ്രണയ ദിനം ഗംഭീരമായി ലോകം കൊണ്ടാടാറുണ്ടെങ്കിലും ലോക വിവാഹ ദിനം അത്ര ആഘോഷിക്കപ്പെടാറില്ല. പലപ്പോഴും ആ ദിനം ആളുകള്‍ മറന്നുപോകുന്നുവെന്നതാണ് വാസ്തവം. സമൂഹത്തിലെ ഏറ്റവും ചെറിയ ഘടകമാണ് കുടുംബം. അതിന്‍റെ നാഥരായ ഭാര്യയേയും ഭര്‍ത്താവിനേയും ആദരിക്കുക എന്നതാണ് ലോക വിവാഹദിനത്തിന്‍റെ ലക്ഷ്യം. ദമ്പതിമാരുടെ പരസ്പര വിശ്വാസം, വിട്ടുവീഴ്ച വിവാഹ ജീവിതത്തിലെ ആനന്ദം എന്നിവയെ വിവാഹ ദിനം പ്രകീര്‍ത്തിക്കുന്നു.

എന്താണ് വിവാഹം?

മനസുകള്‍ തമ്മിലുള്ള കൂടിച്ചേരല്‍, ഹൃദയങ്ങള്‍ തമ്മിലുള്ള ഒത്തുചേരല്‍, ശരീരങ്ങള്‍ തമ്മിലുള്ള ഒന്നാവല്‍ തുടങ്ങിയവയാണ് വിവാഹം. ഒരാളുടെ ജീവിതത്തില്‍ ഇത്രയേറെ സ്വാധീനം ചെലുത്തുന്ന മറ്റൊരു കാര്യം ഇല്ല എന്നുതന്നെ പറയാം. ഒരര്‍ഥത്തില്‍ മനുഷ്യന്‍റെ സാമൂഹിക ജീവിതത്തിന്‍റെ, കുടുംബത്തിന്‍റെ അടിത്തറ വിവാഹമാണ്. ശാരീരികവും മാനസികവുമായ സുഖവും സന്തോഷവും മാത്രമല്ല സുരക്ഷിതത്വവും ഭദ്രതയും വിവാഹം ഉറപ്പക്കുന്നു.

ദാമ്പത്യ ജീവിതം ആനന്ദകരമാക്കാന്‍:

>ജോലിത്തിരക്ക് ഒഴിവാക്കി ആഴ്ചയിലൊരു ദിവസമെങ്കിലും പങ്കാളിയുടെ ഒപ്പം ചെലവഴിക്കുക

>അന്നന്ന് നടക്കുന്ന നിസാര കാര്യങ്ങൾ പോലും പങ്കാളിയുമായി ചർച്ച ചെയ്യുക

>പങ്കാളിയുടെ വികാര പ്രകടനങ്ങൾ ശ്രദ്ധിക്കുക

>ഒരുമിച്ച് ചെയ്യാവുന്ന ജോലികൾ ഒരുമിച്ച് ചെയ്യുക

>വാർഷിക അവധിയെടുത്ത് യാത്ര പോവുക

>ഒന്നും ഒളിച്ചുവയ്ക്കാതിരിക്കുക

>കുട്ടികള്‍ക്ക് സ്നേഹത്തെ കുറിച്ചു നിങ്ങളുടെ വിവാഹ ജീവിതത്തെ കുറിച്ച് പറഞ്ഞ് കൊടുക്കുക

>കൂടുതൽ സമയം കുടുംബത്തിനായി നീക്കിവെക്കുക

ലോകത്തിലെ ഏറ്റവും കുറഞ്ഞ വിവാഹമോചന നിരക്ക് ഇന്ത്യയിലാണ്:

ലോകത്ത് ഏറ്റവും കുറഞ്ഞ വിവാഹമോചന നിരക്ക് ഇന്ത്യയിലാണ്. ഇന്ത്യയില്‍ 1000 വിവാഹങ്ങളിൽ 13 എണ്ണം മാത്രമാണ് വിവാഹ മോചനത്തില്‍ അവസാനിക്കുന്നത്. അതായത് വെറും ഒരു ശതമാനം മാത്രം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.