ETV Bharat / bharat

ഇന്ന് ലോക ആരോഗ്യ ദിനം; നന്ദി പറഞ്ഞ് പ്രധാനമന്ത്രി - Ayushman Bharat

ആരോഗ്യ പരിരക്ഷക്കായി ആയുഷ്മാൻ ഭാരത്, പ്രധാനമന്ത്രി ജൻഔഷധി യോജന എന്നിവ ഉൾപ്പെടെ നിരവധി നടപടികൾ സർക്കാർ സ്വീരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക ആരോഗ്യ ദിനം  പ്രധാനമന്ത്രി  ആയുഷ്മാൻ ഭാരത്  പ്രധാനമന്ത്രി ജനൗഷാദി യോജന  World Health Day  Prime Minister Narendra Modi  Ayushman Bharat  Prime Minister Janaushadhi Yojana
ഇന്ന് ലോക ആരോഗ്യ ദിനം; നന്ദി പറഞ്ഞ് പ്രധാനമന്ത്രി
author img

By

Published : Apr 7, 2021, 9:56 AM IST

ന്യൂഡൽഹി: ഇന്ന് ലോക ആരോഗ്യ ദിനം. ലോകത്തെ ആരോഗ്യകരമായി നിലനിർത്താൻ രാവും പകലും അധ്വാനിക്കുന്ന എല്ലാവർക്കും ഈ ദിനത്തിൽ നന്ദിയും അഭിനന്ദനവും അറിയിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ആരോഗ്യസംരക്ഷണത്തിലെ പുതിയ ഗവേഷണത്തിനും പിന്തുണ നൽകുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

  • #WorldHealthDay is a day to reaffirm our gratitude and appreciation to all those who work day and night to keep our planet healthy. It’s also a day to reiterate our commitment to supporting research and innovation in healthcare.

    — Narendra Modi (@narendramodi) April 7, 2021 " class="align-text-top noRightClick twitterSection" data=" ">

കൊവിഡ് എല്ലാ ജനവിഭാഗങ്ങളെയും രാഷ്ട്രങ്ങളെയും വളരെ ദോഷകരമായിട്ടാണ് ബാധിച്ചിരിക്കുന്നത്. കൊവിഡിനെതിരെ പോരാടാൻ മാസ്ക് ധരിക്കുക, പതിവായി കൈകഴുകുക, മറ്റ് പ്രോട്ടോക്കോളുകൾ പിന്തുടരുക എന്നിവ ഉൾപ്പെടെ സാധ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ച് കൊവിഡിനെ നേരിടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യ പരിരക്ഷക്കായി ആയുഷ്മാൻ ഭാരത്, പ്രധാനമന്ത്രി ജൻഔഷധി യോജന എന്നിവ ഉൾപ്പെടെ നിരവധി നടപടികൾ സർക്കാർ സ്വീരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്താനായി ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവ് ഇന്ത്യ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.