ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 6,13,31,706 ആയി ഉയർന്നു. 14,38,096 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും 4,24,48,498 പേർ രോഗമുക്തിനേടുകയും ചെയ്തു.
അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്. 1,32,48,922 പേർക്കാണ് അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 2,69,560 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഗ്രീസിൽ നവംബർ 30 ന് അവസാനിക്കാനിരുന്ന ലോക്‌ഡൗൺ കൊവിഡ് വ്യാപനത്തെ തുടർന്ന് ഡിസംബർ ഏഴ് വരെ നീട്ടി.
ഫൈസറും ബയോടെകും നിർമിക്കുന്ന കൊവിഡ് വാക്‌സിൻ യുണൈറ്റഡ് സ്‌റ്റേറ്റ്സിനും യൂറോപ്പിനുമൊപ്പം കാനഡയും അവലോകനം ചെയ്യുന്നുണ്ടെന്നും യുഎസിൽ അംഗീകാരം നൽകുന്നതിനോടൊപ്പം കാനഡയിലും അംഗീകാരം നൽകുമെന്നും കാനഡയിലെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് അറിയിച്ചു.