മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനും അതിനെ കുറിച്ച് ജനങ്ങള്‍ക്ക് അവബോധം സൃഷ്‌ടിക്കുന്നതിന്‍റെയും ഭാഗമായാണ് ലോക മുലയൂട്ടല്‍ വാരം ആചരിക്കുന്നത്. എല്ലാ വര്‍ഷവും ഓഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെയാണ് ലോക മുലയൂട്ടല്‍ വാരം. 'മുലയൂട്ടല്‍ പരിരക്ഷണം:ഒരു കൂട്ടായ ഉത്തരവാദിത്തം' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.
വേൾഡ് അലയൻസ് ഫോർ ബ്രെസ്റ്റ് ആക്ഷന്‍ (WABA) നിര്‍ദേശിക്കുന്ന ലോക മുലയൂട്ടല്‍ വാരത്തിന്‍റെ ലക്ഷ്യങ്ങള്‍:
- മുലയൂട്ടലിന്‍റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങള്‍ക്ക് അവബോധം നല്‍കുക
- പൊതുജനാരോഗ്യത്തിനായി മുലയൂട്ടലിനെ പ്രോത്സാഹിപ്പിക്കുക
- വ്യക്തികളും സംഘടനകളുമായി കൂട്ടായി പ്രവര്‍ത്തിക്കുക
- പൊതുജനാരോഗ്യത്തിനായി മുലയൂട്ടല്‍ സംരക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുക
നവജാത ശിശുവിന് കുറഞ്ഞത് 6 മാസം വരെ മുലപ്പാൽ അവിഭാജ്യമാണ്. കുഞ്ഞിന്‍റെ ശരിയായ പോഷണവും വളർച്ചയും ഇതിലൂടെ ഉറപ്പാക്കാന്‍ സാധിക്കുന്നു. അണുബാധകളോടും അലർജികളോടും പോരാടാൻ മുലപ്പാലില്‍ അടങ്ങിയ പോഷകങ്ങള്‍ കുഞ്ഞിനെ സഹായിക്കുന്നു. മുലപ്പാലിലൂടെ അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരിക ബന്ധം ഊട്ടിയുറപ്പിക്കുന്നു. ജനന സമയത്ത് കുഞ്ഞിന് നൽകാനാകുന്ന ഏറ്റവും നല്ല സമ്മാനം അമ്മയുടെ മുലപ്പാലാണെന്ന് ഹൈദരാബാദിലെ റെയിൻബോ ചിൽഡ്രൻസ് ഹോസ്‌പിറ്റലിലെ കൺസൾട്ടന്‍റ് നിയോനാറ്റോളജിസ്റ്റും പീഡിയാട്രീഷ്യനുമായ ഡോ. വിജയാനന്ദ് ജമാൽപുരി പറയുന്നു.
മുലപ്പാലിന്‍റെ ഗുണങ്ങള്‍
ആയുർവേദ വിദഗ്‌ധനായ ഡോ. ശ്രീകാന്ത് ബാബു പെരുഗു മുലപ്പാലിന്‍റെ ഗുണങ്ങൾ വിശദീകരിക്കുന്നു.
- മുലപ്പാലിന് ഒരു സാധാരണ നിറം ഉണ്ടായിരിക്കണം
- സ്വാഭാവിക മണം
- സാധാരണ സ്ഥിരത
- ചെറിയ മധുരവും രുചിയും ഉണ്ടാകണം
- ഒരു കപ്പ് വെള്ളത്തിൽ ഒഴിക്കുമ്പോൾ, അത് എളുപ്പത്തിലും പൂർണ്ണമായും അലിയണം
ആയുർവേദം അംഗീകരിക്കുന്ന മുലപ്പാലിന്‍റെ ഗുണങ്ങൾ
- മുലപ്പാല്‍ കുഞ്ഞിന് ജീവൻ നൽകുന്നു (പ്രാണാദം)
- ഇത് ഒരു രോഗപ്രതിരോധ ശക്തിയായി പ്രവർത്തിക്കുകയും കുഞ്ഞിനെ പല രോഗങ്ങളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു
- മുലപ്പാല്‍ ശരിയായ രീതിയിൽ വളരാൻ കുഞ്ഞിനെ അനുവദിക്കുന്നു
- ശരീരകലകൾ വർധിപ്പിക്കുന്നു
- ഇത് മധുരവും ഒട്ടുന്നതും തണുപ്പിക്കുന്നതുമാണ്
- ഇത് ഒരു ജീവശക്തിയാണ്
മുലപ്പാലിന്‍റെ ഗുണങ്ങള്‍ വര്‍ധിപ്പിക്കുന്നതിങ്ങനെ
പാൽ കട്ടിയുള്ളതോ ദുർഗന്ധം വമിക്കുന്നതോ അല്ലെങ്കിൽ ഒട്ടുന്ന തരത്തില്‍ എന്തെങ്കിലും അടങ്ങിയിട്ടുണ്ടെങ്കിലോ അത് കുഞ്ഞിന് ഭക്ഷണം കൊടുക്കാൻ അനുയോജ്യമല്ല. മുലയൂട്ടുന്ന അമ്മമാരിൽ പാലിന്‍റെ ഗുണനിലവാരവും ഉത്പാദനവും മെച്ചപ്പെടുത്തുന്നതിന് വളരെ ഉപകാരപ്രദമായ ഔഷധസസ്യങ്ങളുണ്ട്. ഈ ഔഷധസസ്യങ്ങളെല്ലാം മുലപ്പാലിൽ നിന്ന് മോശം ഘടകങ്ങൾ നീക്കംചെയ്യാൻ സഹായിക്കുന്നുവെന്ന് ഡോ. ശ്രീകാന്ത് പറയുന്നു.
- ശതാവരി
- പാത്ത
- ഇഞ്ചി
- ദേവദാരു
- മുത്തങ്ങ
- മുർവ
- ഗുഡൂച്ചി/ഗിലോയ്
- കിരാതതിക്ത
- കടുജ
- കടുക രോഹിണി
- സരിവ
- ജീവന്തി
മുലയൂട്ടൽ അമ്മയ്ക്ക് എങ്ങനെ പ്രയോജനപ്പെടും?
മുലയൂട്ടുന്നതിലൂടെ അമ്മമാർക്ക് ഉണ്ടാകുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് മുംബൈയിലെ കാമ, ആൽബ്ലെസ്സ് ആശുപത്രികളുടെ മുന്‍ സൂപ്രണ്ടും പ്രശസ്‌ത ഗൈനക്കോളജിസ്റ്റും പ്രസവചികിത്സ വിദഗ്‌ധനുമായ ഡോ. രാജശ്രീ കാറ്റ്കെ വിശദീകരിക്കുന്നു:
- മുലയൂട്ടലിലൂടെ അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരിക ബന്ധം ശക്തവും ആഴമേറിയതുമായി മാറുന്നു.
- അമ്മ വിഷാദത്തിലായിരിക്കുമ്പോഴും കുഞ്ഞിന് ഭക്ഷണം നൽകുന്നത് തുടരാന്‍ സാധിക്കും. അതിലൂടെ ആരോഗ്യകരമായ ഒരു ബന്ധം ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കുന്നു.
- മുലയൂട്ടുന്ന സമയത്ത് പുറത്തുവിടുന്ന ഓക്‌സിടോസിൻ ഹോർമോൺ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. അതിലൂടെ അമ്മയ്ക്ക് പഴയ രൂപം വീണ്ടെടുക്കാൻ കഴിയും.
- മുലയൂട്ടുന്ന അമ്മമാര്‍ക്ക് അണ്ഡാശയ അര്‍ബുദവും സ്‌തന അര്‍ബുദവും ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
- മുലയൂട്ടുന്ന സമയത്ത് അമ്മയ്ക്ക് ഗർഭനിരോധന ഫലങ്ങൾ ഉണ്ടാകും.
- ശരിയായി മുലയൂട്ടുന്നതിലൂടെ സ്‌തനങ്ങള്‍ക്ക് ഇടിവുണ്ടാകില്ല. ഹോർമോൺ ബാലൻസിങ്ങിലൂടെ സ്‌തനങ്ങളുടെ രൂപം പഴയ പോലെ നിലനിർത്താനും സാധിക്കും.
- കുഞ്ഞിനെ പ്രസവിച്ചയുടന്‍ മുലയൂട്ടൽ ആരംഭിക്കുകയാണെങ്കിൽ, അത് കൂടുതൽ ഓക്സിടോസിൻ റിലീസ് ചെയ്യാൻ സഹായിക്കുകയും ഗർഭപാത്രം ചുരുങ്ങുന്നതിനാൽ രക്തസ്രാവം കുറയ്ക്കുകയും ചെയ്യും.