ജൽന (മഹാരാഷ്‌ട്ര): ജൽന ഇൻഡസ്‌ട്രിയൽ എസ്റ്റേറ്റിലെ ഗീതായ് സ്റ്റീൽ കമ്പനിയിലുണ്ടായ സ്‌ഫോടനത്തിൽ 10 മരണം. ചൊവ്വാഴ്‌ച പുലർച്ചെയാണ് സ്റ്റീൽ കമ്പനിയുടെ ചൂളയിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്‍റെ തീവ്രതയിൽ ചൂള കഷ്‌ണങ്ങളായി പൊട്ടിത്തെറിച്ചു.
10 മരണത്തിന് പുറമെ നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.