ഷില്ലോങ്: മേഘാലയയിൽ കിണർ നിർമാണത്തിനിടെ അബോധാവസ്ഥയിലായി അഞ്ച് തൊഴിലാളികൾ മരിച്ചു. വെസ്റ്റ് ജയ്‌ന്തിയ ഹിൽസ് ജില്ലയിലാണ് സംഭവം നടന്നത്. പ്രത്യേക രക്ഷാപ്രവർത്തക സംഘം സംഭവ സ്ഥലത്തെത്തി രണ്ട് പേരെ രക്ഷപ്പെടുത്തി. മൃതദേഹങ്ങള്‍ പുറത്തെടുത്തു. 35 മീറ്റർ ആഴത്തിലുള്ള കിണർ നിർമിക്കുന്നതിനിടെ വെള്ളം എടുക്കാൻ ഉപയോഗിച്ച പമ്പിന്‍റെ പുക ശ്വസിച്ചാണ് തൊഴിലാളികൾ അബോധാവസ്ഥയിലായതെന്ന് ഫയർ സർവീസ് ഉദ്യോഗസ്ഥൻ ഗോയങ്ക പറഞ്ഞു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കിണർ നിർമാണത്തിനിടെ അഞ്ച് തൊഴിലാളികൾ മരിച്ചു - അഞ്ച് തൊഴിലാളികൾ മരിച്ചു
പ്രത്യേക രക്ഷാപ്രവർത്തക സംഘം സംഭവ സ്ഥലത്തെത്തി രണ്ട് പേരെ രക്ഷപ്പെടുത്തി