പട്‌ന : മുസാഫര്‍പൂരിന്‍റെ ഈഫല്‍ ടവര്‍ എന്ന വിളിപ്പേര്‍ നേടി കൗതുകമുണര്‍ത്തുകയാണ് ഇവിടുത്തെ ഒരു കെട്ടിടം. മുസഫര്‍പൂരിലെ ഗന്നിപ്പൂരിലെത്തിയാല്‍ റോഡരികില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ കെട്ടിടം കാണാം. അഞ്ചടി വീതിയില്‍ അഞ്ച് നിലകളാണുള്ളത്. ആകെ ആറ് അടി വീതിയാണ് സ്ഥലത്തിനുള്ളത് അതില്‍ അഞ്ച് അടി വീതിയിലും പിന്നിലേക്ക് 20 അടി നീളത്തിലുമാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
Also Read: വിളക്ക് മുതല്‍ അമ്മിക്കല്ല് വരെ വെള്ളിയില്‍ ; മകള്‍ക്ക് വേറിട്ട വിവാഹ സമ്മാനവുമായി മാതാപിതാക്കള്‍
അടുക്കള മുതല്‍ ശുചിമുറി വരെ ഓരോ അപ്പാര്‍ട്ട്‌മെന്‍റുമുണ്ട്. എന്‍ജിനീയറിങ് മികവെന്നോ സര്‍ഗാത്മഗതയെന്നോ, എന്ത് പറഞ്ഞാലും തികയില്ല. പ്രദേശത്തെ പ്രധാന സെല്‍ഫി പോയിന്‍റ് കൂടിയാണ് ഈ കെട്ടിടം. ഇത് കാണാന്‍ ദൂര ദേശത്ത് നിന്നുവരെ ആളുകള്‍ എത്താറുണ്ട്.