ബെംഗളൂരു : ട്രെയിനില്‍ കടത്തുകയായിരുന്ന 3.2 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി ഒരാള്‍ പിടിയില്‍. 640 ഗ്രാം ക്രിസ്‌റ്റല്‍ മെത്താണ് ( മെത്താംഫെറ്റമിന്‍ ) കണ്ടെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് ഒഡിഷ സ്വദേശിയെ റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ്) അറസ്റ്റ് ചെയ്‌തു. വനിത ആര്‍പിഎഫ് സംഘത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്.
വെള്ളിയാഴ്‌ച ബെംഗളൂരുവിലെ ക്രാന്തിവീര സങ്കോല്ലി രായണ്ണ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഭുവനേശ്വറിലേക്ക് പോകുന്ന പ്രശാന്തി എക്‌സ്‌പ്രെസ് ട്രെയിനിലാണ് അനധികൃതമായി ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്.
Also read: മുംബൈ തീരത്തെ കപ്പലിൽ ലഹരിമരുന്ന് വേട്ട; ബോളിവുഡ് സൂപ്പർതാരത്തിന്‍റെ മകനുൾപ്പെടെ കസ്റ്റഡിയിൽ
ട്രെയിനില്‍ പട്രോളിങ് നടത്തുകയായിരുന്ന ആര്‍പിഎഫ് സംഘത്തിന് ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി. തുടര്‍ന്ന് എഎസ്ഐ തനുജ സംഘത്തിന് ജാഗ്രതാനിര്‍ദേശം നല്‍കി.
ഹിന്ദ്പൂര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ആര്‍പിഎഫ് സംഘം പിടികൂടുകയായിരുന്നു.