ETV Bharat / bharat

Women Poisoned Five Family Members : 20 ദിവസത്തിനിടെ 5 മരണം ; ഭര്‍ത്താവിനെയടക്കം വിഷംകൊടുത്ത് കൊന്ന ഭാര്യയുള്‍പ്പടെ 2 യുവതികള്‍ പിടിയില്‍ - Murder

Gadchiroli Series Muder Case : ഭർത്താവിനേയും കുടുംബത്തേയും വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ യുവതിയും ബന്ധുവും അറസ്‌റ്റിൽ

gadchiroli Murders  Women Poisoned Five Family Members  വിഷം കൊടുത്ത് കൊലപ്പെടുത്തി  ഒരു കുടുംബത്തിലെ അഞ്ച് പേരെ വിഷം നിൽകി കൊന്നു  കൊലപാതക പരമ്പര  ഗഡ്‌ചിരോളി കൊലപാതക പരമ്പര  കുംഭാരെ കൊലപാതകം  കൊലപാതകം  Murder  Series Of Murder
Women Poisoned Five Family Members
author img

By ETV Bharat Kerala Team

Published : Oct 19, 2023, 11:42 AM IST

മുംബൈ : മഹാരാഷ്‌ട്രയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം നിൽകി കൊലപ്പെടുത്തിയ കേസിൽ രണ്ട് സ്‌ത്രീകൾ അറസ്‌റ്റിൽ (Women Poisoned Five Family Members). ഗഡ്‌ചിരോളി ജില്ലയിലെ മഹാഗവോ ഗ്രാമത്തിലാണ് കൊലപാതക പരമ്പര (Series Of Murder) നടന്നത്. സംഭവത്തിൽ ഇതേ കുടുംബത്തിലെ അംഗങ്ങളായ സംഘമിത്ര കുംഭാരെ, റോസ രാംടെകെ എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

20 ദിവസത്തിനുള്ളിൽ 5 മരണം : പൂർവിക സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങളുൾപ്പടെയുള്ള പ്രശ്‌നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. 20 ദിവസത്തിനുള്ളിലാണ് അഞ്ച് പേരും പെട്ടെന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് മരണപ്പെട്ടത്. സെപ്‌റ്റംബർ 20 ന് ഗഡ്‌ചിരോളി സ്വദേശിയായ ശങ്കർ കുംഭാരെയേയും ഭാര്യ വിജയ കുംഭാരെയേയും ആരോഗ്യനില പെട്ടെന്ന് മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

പിന്നീട് നാഗ്‌പൂരിലെ മറ്റൊരു ആശുപത്രിയിലും ചികിത്സ ലഭ്യമാക്കിയെങ്കിലും സെപ്‌റ്റംബർ 26 ന് ശങ്കർ കുംഭാരെ മരണപ്പെട്ടു. എന്നാൽ, കൃത്യമായ രോഗ നിർണയം അന്ന് നടന്നിരുന്നില്ല. പിന്നാലെ സെപ്‌റ്റംബർ 27 ന് വിജയ കുംഭാരെയും മരണപ്പെടുകയായിരുന്നു.

ഈ ദുരന്തത്തിൽ നിന്നും കരകയറും മുൻപ് ഗദാഹേരിയിൽ താമസിക്കുന്ന കുംഭാരെയുടെ മക്കളായ കോമൾ ദഹാഗോക്കർ, റോഷൻ കുംഭാരെ, ആനന്ദ എന്നിവരേയും ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമാനരീതിയിൽ മൂവരുടേയും ആരോഗ്യനില അനുദിനം വഷളായിക്കൊണ്ടിരുന്നു. പിന്നീട് ഒക്‌ടോബർ എട്ടിന് കോമൾ ദഹാഗോക്കറും ഒക്‌ടോബർ 14 ന് ആനന്ദയും ഒക്‌ടോബർ 15 ന് റോഷനും മരണപ്പെട്ടു (gadchiroli Muder Series).

പ്രതികളിലൊരാൾ മരുമകൾ : ഇവരെ കൂടാതെ കുംഭാരെയുടെ മൂത്തമകനും ഇവരുടെ ഡ്രൈവര്‍ക്കും ഉൾപ്പടെ മൂന്നുപേര്‍ക്ക് കൂടി പ്രതികൾ ഇത്തരത്തിൽ വിഷം നൽകിയതായും ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്‌തികരമാണെന്നും പൊലീസ് പറഞ്ഞു. തുടർച്ചയായുണ്ടായ അസ്വാഭാവിക മരണങ്ങളെ തുടർന്ന് പൊലീസ് കേസന്വേഷണം ഗൗരവമാക്കുകയും ഈ ദുരന്തത്തിൽ കുംഭാരെയുടെ മരുമകളായ സംഘമിത്രയ്‌ക്കും മറ്റൊരു ബന്ധുവായ റോയയ്‌ക്കും പങ്കുള്ളതായും കണ്ടെത്തി. ഇവരെ നിരീക്ഷിച്ചുവന്ന പൊലീസ് ഒക്‌ടോബർ 18 നാണ് ഇരുവരേയും കസ്‌റ്റഡിയിൽ എടുത്തത്.

Also Read : Honor Killing in Mumbai ഇതര മതസ്ഥനെ വിവാഹം ചെയ്‌തു; മകളെയും മരുമകനെയും കൊലപ്പെടുത്തിയ പിതാവ് അടക്കം 3 പേര്‍ അറസ്റ്റില്‍

തുടർന്നുള്ള അന്വേഷണത്തിൽ രണ്ടുപേരും കുറ്റകൃത്യം ചെയ്‌തതായി കണ്ടെത്തി. പ്രതികൾക്കെതിരെ കൊലപാതകക്കുറ്റമടക്കം ചുമത്തി പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.