ETV Bharat / bharat

രാജ്യത്ത് ഓരോ ജില്ലയിലും കുറഞ്ഞത് ഒരു വനിത പൊലീസ് സ്റ്റേഷന്‍ ; നിര്‍ദേശവുമായി പാർലമെന്‍ററി സമിതി - parliamentary report on women in police

ഓരോ ജില്ലയിലും ഒരു വനിത പോലീസ് സ്റ്റേഷനെങ്കിലും സ്ഥാപിക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആഭ്യന്തര മന്ത്രാലയം നിര്‍ദേശിക്കണമെന്ന് സമിതി

പൊലീസ് സേന വനിത പ്രാതിനിധ്യം  പാർലമെന്‍ററി സമിതി വനിത പൊലീസ് സ്റ്റേഷന്‍  parliamentary panel on women in police  parliamentary panel women police station  parliamentary report on women in police  പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മറ്റി വനിത പൊലീസ്
രാജ്യത്തെ ഓരോ ജില്ലയിലും ഒരു വനിത പൊലീസ് സ്റ്റേഷന്‍; നിര്‍ദേശവുമായി പാർലമെന്‍ററി സമിതി
author img

By

Published : Feb 12, 2022, 7:12 PM IST

ന്യൂഡല്‍ഹി : രാജ്യത്തെ ഓരോ ജില്ലകളിലും ഒരു വനിത പോലീസ് സ്റ്റേഷനെങ്കിലും സ്ഥാപിക്കണമെന്ന നിര്‍ദേശവുമായി പാര്‍ലമെന്‍ററി സമിതി. പൊലീസ് സേനയില്‍ വനിതകളുടെ എണ്ണം വളരെ കുറവാണെന്ന (10.3 ശതമാനം) നിരീക്ഷണത്തിന്‍റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.

പൊലീസ് സേനയിൽ വനിതകളുടെ പ്രാതിനിധ്യം 33 ശതമാനമായി വർധിപ്പിക്കാൻ ഒരു റോഡ്‌ മാപ്പ് തയ്യാറാക്കണമെന്ന് കോൺഗ്രസ് നേതാവ് ആനന്ദ് ശർമയുടെ നേതൃത്വത്തിലുള്ള ആഭ്യന്തരകാര്യ പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റി വ്യക്തമാക്കി. സമിതി പാർലമെന്‍റില്‍ സമർപ്പിച്ച റിപ്പോർട്ടിലാണ് പൊലീസ് സേനയിലെ വനിതകളുടെ പ്രാതിനിധ്യത്തെ കുറിച്ച് വ്യക്തമാക്കുന്നത്.

ഓരോ ജില്ലയിലും ഒരു വനിത പോലീസ് സ്റ്റേഷനെങ്കിലും സ്ഥാപിക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആഭ്യന്തര മന്ത്രാലയം നിര്‍ദേശിക്കണമെന്ന് സമിതി ശിപാർശ ചെയ്‌തു. പുരുഷ കോൺസ്റ്റബിൾമാരുടെ ഒഴിവുകളില്‍ വനിതകളെ നിയമിക്കുന്നതിന് പകരം അധിക തസ്‌തികകൾ സൃഷ്‌ടിക്കുന്നത് രാജ്യത്തെ പോലീസ്-ജനസംഖ്യ അനുപാതം മെച്ചപ്പെടുത്താൻ സഹായിക്കും.

Also read: 'എല്ലാ സ്ത്രീകളും ജീന്‍സ് ധരിക്കണം' ; ഹിജാബ് വിവാദത്തില്‍ വേറിട്ട പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ്

പൊലീസ് സേനയിലെ വനിത പ്രാതിനിധ്യം ഉയര്‍ത്തുന്നതിന് പുറമേ, വെല്ലുവിളികള്‍ നിറഞ്ഞ ചുമതലകൾ വനിത ഉദ്യോഗസ്ഥര്‍ക്ക് നൽകാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും മന്ത്രാലയം നിര്‍ദേശിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

ഓരോ പോലീസ് സ്റ്റേഷനിലും കുറഞ്ഞത് മൂന്ന് വനിത സബ് ഇൻസ്‌പെക്‌ടര്‍മാരും 10 വനിത കോൺസ്റ്റബിൾമാരും ഉണ്ടായിരിക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ടെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. വനിത ഹെൽപ്പ് ഡെസ്‌കുകളുടെ പ്രവർത്തനം വിലയിരുത്താൻ ബിപിആർ ആൻഡ് ഡിയെ ചുമതലപ്പെടുത്താനും ശിപാര്‍ശയുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.