ഹൈദരാബാദ് : വനിതായാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പുതിയ നീക്കവുമായി തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ടി.എസ്.ആർ.ടി.സി). രാത്രി 7:30 ന് ശേഷം സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് നിര്‍ത്തണമെന്നാണ് ജീവനക്കാര്‍ക്ക് ടി.എസ്.ആർ.ടി.സി നല്‍കിയ നിര്‍ദേശം.
ഇതുസംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്. ഡിപ്പോ മാനേജർമാർ, ബസ് കണ്ടക്ടർമാർ, ഡ്രൈവർമാർ എന്നിവര്‍ക്ക് അധികൃതര്‍ നിര്‍ദേശം കൈമാറി.
Also read: നികുതി അടച്ചില്ല ; ജ്വല്ലറി ഉടമയ്ക്ക് 64 ലക്ഷം പിഴ ചുമത്തി ജിഎസ്‌ടി അധികൃതർ
ജീവനക്കാര്‍ ഉത്തരവ് നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ സ്ത്രീകള്‍ക്ക് ഡിപ്പോ മാനേജര്‍ക്ക് പരാതി നൽകാം. ഇതില്‍, വകുപ്പ് സമഗ്രമായ അന്വേഷണം നടത്തുമെന്നും നടപടി സ്വീകരിക്കുമെന്നും ടി.എസ്.ആർ.ടി.സി വ്യക്തമാക്കി.