നിസാമാബാദ്: തെരുവില്‍ ഭിക്ഷയെടുക്കുന്ന സ്ത്രീയില്‍ നിന്ന് ആണ്‍കുഞ്ഞിനെ കവര്‍ന്ന് മൂന്ന് സ്ത്രീകള്‍. തെലങ്കാനയിലെ നിസമാബാദിലാണ് സംഭവം. കുഞ്ഞിന് വസ്ത്രങ്ങള്‍ വാങ്ങികൊടുക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചായിരുന്നു അമ്മയില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്തത്.
തുടര്‍ന്ന് കുഞ്ഞിന്‍റെ അമ്മ പൊലീസില്‍ പരാതി കൊടുക്കുകയായിരുന്നു. സ്ത്രീകള്‍ കുട്ടിയേയും കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരുടെ കൂട്ടത്തില്‍ രണ്ട് കൂട്ടികളുമുണ്ടായിരുന്നു. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.