മെട്രോ സ്റ്റേഷനിലെ യുവതിയുടെ മരണം: 15 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ ഡിഎംആർസി - റെയില്‍വേ
Woman's death at metro station നഷ്‌ടപരിഹാരം ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തെ തുടർന്ന്, അടുത്തിടെ മെട്രോ സ്റ്റേഷനിൽ അപകടത്തിൽ മരിച്ച യാത്രക്കാരിയുടെ അടുത്ത ബന്ധുക്കൾക്ക് 15 ലക്ഷം രൂപ നൽകാൻ ഡിഎംആർസി തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
Published : Dec 21, 2023, 12:28 PM IST
ന്യൂഡൽഹി: മെട്രോ സ്‌റ്റേഷനിലുണ്ടായ അപകടത്തെ തുടർന്ന് മരിച്ച യുവതിയുടെ (Womans death at metro station) അടുത്ത ബന്ധുക്കൾക്ക് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (Delhi Metro Rail Corporation-DMRC) 15 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകുമെന്ന് അധികൃതർ അറിയിച്ചു (dmrc offers 15 lakh compensation). ഡിസംബർ 14 ന് ഇന്ദർലോക് മെട്രോ സ്റ്റേഷനിലാണ് അപകടം നടന്നത്. വസ്‌ത്രങ്ങൾ ട്രെയിനിൽ കുരുങ്ങി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി കഴിഞ്ഞ ശനിയാഴ്‌ചയാണ് മരിച്ചത്.
സംഭവത്തെക്കുറിച്ച് മെട്രോ റെയിൽവേ സേഫ്റ്റി കമ്മീഷണർ (Commissioner of Metro Railway Safety-CMRS) അന്വേഷണം നടത്തിവരികയാണ്. 2017 ലെ മെട്രോ റെയിൽവേ (ക്ലെയിം നടപടിക്രമങ്ങൾ) ചട്ടങ്ങൾ അനുസരിച്ച്, മരിച്ചയാളുടെ അടുത്ത ബന്ധുക്കൾക്ക് 5 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകുമെന്നും പ്രസ്‌താവനയിൽ പറയുന്നു.
കൂടാതെ, മരിച്ചവരുടെ മക്കൾക്ക് മാനുഷിക സഹായമെന്ന നിലയിൽ 10 ലക്ഷം രൂപ കൂടി നൽകും. കുട്ടികൾ ഇരുവരും പ്രായപൂർത്തിയാകാത്തവരായതിനാൽ, ഡിഎംആർസി നിലവിൽ തുക കൈമാറുന്നതിനുള്ള നിയമപരമായ മാർഗങ്ങൾ ക്രമീകരിക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയാണെന്നും പറഞ്ഞു.
കൂടാതെ, രണ്ട് കുട്ടികളുടെ വിദ്യാഭ്യാസവും ഡിഎംആർസി ഏറ്റെടുക്കുമെന്ന് അർബൻ ട്രാൻസ്പോർട്ടർ പറഞ്ഞു. എല്ലാ ആവശ്യങ്ങളും വേഗത്തിൽ സുഗമമാക്കുന്നതിന് വിഷയം പരിശോധിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരുടെ ഒരു ടീമിനെ ഡിഎംആർസി നിയോഗിച്ചിട്ടുണ്ട്. കുട്ടികളുടെ പരിചരണവും വിദ്യാഭ്യാസവും ഡൽഹി മെട്രോ മാനേജ്‌മെന്‍റ് ഉറപ്പാക്കണമെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയും നിർദ്ദേശം നൽകിയതായി പ്രസ്‌താവനയിൽ പറയുന്നു.
പെരുമാറ്റ ചട്ടവുമായി ഡൽഹി മെട്രോ: കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡൽഹി മെട്രോ ട്രെയിനുകളിലും പരിസരങ്ങളിലും നടന്ന വിവാദ വൈറൽ വീഡിയോകൾക്ക് പിന്നാലെ ഡിഎംആർസി മേധാവി വികാസ് കുമാർ ഡൽഹി മെട്രോ ട്രെയിനിനകത്തും പരിസരങ്ങളിലും യാത്രക്കാർ 'മാന്യമായ രീതിയിൽ' പെരുമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സമൂഹത്തിന്‍റെ നന്മയ്ക്കായി യാത്രക്കാരോട് സ്വയം അച്ചടക്കം പാലിക്കാനും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ അഭ്യർഥിക്കുന്നതായും മോശമായി പെരുമാറുന്നവരെ ഉപദേശിക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ടെന്നും വ്യക്തമാക്കി. ഉദ്യോഗസ്ഥർ കാലാകാലങ്ങളിൽ മിന്നൽ പരിശോധന നടത്താറുണ്ടെന്നും പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഡിഎംആർസി പരമാവധി ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു.
യാത്രക്കാർ കോച്ചുകൾക്കകത്തും പ്ലാറ്റ്‌ഫോമുകളിലും നൃത്തം ചെയ്യുന്നതും സ്‌നേഹപ്രകടനം നടത്തുന്നതും തുടങ്ങി നിരവധി സംഭവങ്ങൾ വൈറലായിരുന്നു. മെട്രോ പരിസരത്ത് എല്ലായിടത്തും സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാൻ കഴിയില്ലെന്നും ഇത്തരം സംഭവങ്ങൾ അധികൃതരെ അറിയിക്കാൻ യാത്രക്കാരോട് അഭ്യർഥിച്ചുവെന്നും ഡിഎംആർസി മാനേജിങ് ഡയറക്‌ടറായ കുമാർ അഭിപ്രായപ്പെട്ടിരുന്നു.
ALSO READ: യാത്രക്കാർ മാന്യമായ രീതിയിൽ പെരുമാറണം ; വൈറൽ വീഡിയോയ്‌ക്ക് പിന്നാലെ പെരുമാറ്റ ചട്ടവുമായി ഡൽഹി മെട്രോ