ETV Bharat / bharat

അപകടത്തില്‍പെട്ട കാറിന് തീപിടിച്ചു; വാഹനത്തില്‍ കുടുങ്ങി പോയ യുവതി വെന്തുമരിച്ചു - ഏറ്റവും പുതിയ ദേശീയ വാര്‍ത്ത

ബിഹാറിലെ ഗയ ജില്ലയിലെ തികാരി കുര്‍ത്ത റോഡില്‍ ഇന്നലെ രാത്രിയായിരുന്നു പത്തടി താഴ്‌ചയിലേക്ക് കാര്‍ മറിയുകയും ഡോര്‍ ലോക്ക് ആയതിനെ തുടര്‍ന്ന് കാറില്‍ കുടുങ്ങി പോയ യുവതി വെന്തുമരിക്കുകയും ചെയ്‌തത്.

woman was burnt alive in a car  car burnt after accident  women burnt alive  bihar sangeetha devi death  car got fire after accident  latest news in bihar  latest news today  latest national news  അപകടത്തില്‍പെട്ട കാറിന് തീപിടിച്ചു  യുവതി വെന്തുമരിച്ചു  പത്തടിത്താഴ്‌ചയിലേയ്‌ക്ക് കാര്‍ മറിയുകയും  കാറിന് തീപിടിച്ച് യുവതി മരിച്ചു  ബിഹാര്‍ ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
അപകടത്തില്‍പെട്ട കാറിന് തീപിടിച്ചു; വാഹനത്തില്‍ കുടുങ്ങി പോയ യുവതി വെന്തുമരിച്ചു
author img

By

Published : Feb 10, 2023, 9:02 PM IST

ഗയ(ബിഹാര്‍): അപകടത്തില്‍പെട്ട കാറിന് തീപിടിച്ച് ബിഹാര്‍ സ്വദേശിയായ യുവതി വെന്തുമരിച്ചു. ഗയ ജില്ലയിലെ തികാരി കുര്‍ത്ത റോഡില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. അപകടത്തില്‍പെട്ട കാറിന് തീപിടിക്കുന്ന സമയം വാഹനത്തിന്‍റെ ഡോര്‍ ലോക്ക് ആയതിനാലാണ് യുവതി വെന്തു മരിക്കാനിടയായത്.

കാര്‍ ഓടിച്ചിരുന്ന യുവതിയുടെ ഭര്‍ത്താവായ രാം കുമാറിന്‍റെ കയ്യില്‍ നിന്നും കാര്‍ നിയന്ത്രണം വിട്ട് പത്തടി താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. തുടര്‍ന്ന്, കാറില്‍ തീപടര്‍ന്നു പിടിക്കാന്‍ ആരംഭിച്ചു. അപകടത്തിന് ശേഷം കാറില്‍ നിന്നും ഇറങ്ങി ഇയാള്‍ യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തീപടരുകയായിരുന്നു.

കാറിന്‍റെ ഡോര്‍ ലോക്കായതിനാല്‍ യുവതിയ്‌ക്ക് പുറത്ത് കടക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന്, രാം കുമാര്‍ ശബ്‌ദമുണ്ടാക്കി അടുത്തുള്ള ആളുകളെ വിളിച്ചുവരുത്തുകയായിരുന്നു. ഓടിക്കൂടിയ ജനങ്ങള്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചെങ്കിലും കാറില്‍ കുടുങ്ങിയ യുവതിയെ രക്ഷിക്കാന്‍ സാധിച്ചില്ല.

'കാര്‍ അപകടത്തില്‍പെട്ടപ്പോള്‍ തന്നെ ഞാന്‍ പുറത്തേക്ക് കടന്ന് ഭാര്യയെ രക്ഷപെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, നിമിഷ നേരങ്ങള്‍ക്കൊണ്ട് തീ ആളിപ്പിടിക്കുകയായിരുന്നു. എന്‍റെ പേര് വിളിച്ച് അവള്‍ രക്ഷപെടുത്തണമെന്ന് വിളിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. എന്നാല്‍, എനിക്ക് അവളെ രക്ഷപെടുത്താന്‍ സാധിച്ചില്ല'- രാം കുമാര്‍ പറഞ്ഞു.

'സംഭവസ്ഥലത്ത് നിരവധി ആളുകള്‍ തടിച്ചുകൂടിയിരുന്നു. സംഗീത ദേവി എന്ന യുവതിയാണ് മരിച്ചത്. യുവതിയുടെ മൃതദേഹം പുറത്തെടുത്തു. മൃതദേഹത്തിന്‍റെ അവശിഷ്‌ടങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനായി അയച്ചുവെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.