ഡെറാഡൂൺ : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ തന്‍റെ സ്വത്തിന്‍റെ പിന്തുടര്‍ച്ചാവകാശിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരാഖണ്ഡിലെ 78 കാരി. ഡെറാഡൂണിലെ ദലൻവാലയിലെ നെഹ്‌റു കോളനി നിവാസിയായ പുഷ്‌പ മുഞ്ജിയാൽ ഇതുസംബന്ധിച്ച് കോടതിയില്‍ അപേക്ഷ നല്‍കി.
രാഹുൽ ഗാന്ധിയുടെ ചിന്തകൾ തന്നെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യദ്ധ അവകാശപ്പെട്ടു. ഡെറാഡൂൺ കോടതിയിൽ അവര്‍ വിൽപത്രം സമർപ്പിച്ചു. രാഹുലിന്‍റെ പേരില്‍ അവര്‍ എഴുതിവച്ച സ്വത്തിന്‍റെ രേഖ മുൻ സംസ്ഥാന അധ്യക്ഷൻ പ്രീതം സിങ്ങിന് അദ്ദേഹത്തിന്‍റെ യമുന കോളനിയിലെ വീട്ടിലെത്തി കൈമാറുകയും ചെയ്‌തു.
ALSO READ | നവജാതശിശു സ്വകാര്യ ആശുപത്രിയ്‌ക്ക് സമീപം ചാക്കില്‍ ; ഉപേക്ഷിക്കാന്‍ കാരണം ഭിന്നശേഷിയെന്ന് പൊലീസ്
കോൺഗ്രസ് ഡെറാഡൂണ്‍ മെട്രോപൊളിറ്റൻ ഏരിയ പ്രസിഡന്‍റ് ലാൽചന്ദ് ശർമ ഇക്കാര്യം സ്ഥിരീകരിച്ചു. തന്‍റെ സ്വത്തിന്‍റെ മുഴുവൻ വിവരങ്ങളും ഇവര്‍ കോടതിയിൽ നൽകിയിട്ടുണ്ട്. മരണശേഷം മുഴുവൻ സ്വത്തിന്‍റെയും ഉടമസ്ഥാവകാശം രാഹുൽ ഗാന്ധിക്ക് കൈമാറണമെന്ന് പുഷ്‌പ കോടതിയോട് അഭ്യർഥിച്ചു.
50 ലക്ഷം രൂപ സ്ഥിരനിക്ഷേപവും 10 ഗ്രാം സ്വർണവും വില്‍പത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം രാഹുലിന്‍റെ കുടുംബം രാജ്യത്തിന് വേണ്ടി അത്യധികം ത്യാഗം ചെയ്‌തിട്ടുണ്ടെന്നും അതിനാലാണിതെന്നും പുഷ്‌പ മുഞ്ജിയാൽ മാധ്യമങ്ങളോട് പറഞ്ഞു.