അഹമ്മദാബാദ് : ലോക വനിതാദിനത്തില്‍ യുവതിയെ നടുറോഡില്‍ കുത്തിക്കൊന്ന് യുവാവ്. അഹമ്മദാബാദിലെ മാര്‍ക്കറ്റിലാണ് സംഭവം. ആശ ബോദ്‌ന (35) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സുഹൃത്തായിരുന്ന നരേഷ് റാത്തോഡിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മില്‍ നാളുകളായി അടുപ്പത്തിലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
അടുത്തിടെ ബന്ധം സ്ത്രീ ഉപേക്ഷിച്ചു. ഇതില്‍ പ്രകോപിതനായ യുവാവ് കുത്തിക്കൊല്ലുകയായിരുന്നു. വൈകിട്ട് മാര്‍ക്കറ്റില്‍ എത്തിയ യുവതിയെ പിന്‍തുടര്‍ന്നെത്തിയ യുവാവ് അഞ്ചോ ആറോ തവണ കുത്തി. കുത്തേറ്റ യുവതി തല്‍ക്ഷണം മരിച്ചു.
Also Read: ഇടുക്കിയിൽ യുവതിക്ക് നേരെ മുൻ ഭർത്താവിൻ്റെ ആസിഡ് ആക്രമണം
ഇരുവരും ഒരു പ്രദേശത്താണ് താമസിച്ചിരുന്നത്. സംഭവം സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. രക്തത്തില്‍ കുളിച്ച യുവതിക്ക് അടുത്ത് ഇരുന്ന ശേഷമാണ് യുവാവ് സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഓടിപ്പോകുമ്പോൾ ഒരാൾ റാത്തോഡിന് നേരെ പെട്ടി പോലുള്ള വസ്തു എറിയുന്നതും സിസിടിവിയിലുണ്ട്.