ETV Bharat / bharat

വരുമാനമില്ലാത്തതിനാല്‍ വിവാഹത്തില്‍ നിന്നും ഒളിച്ചോടി കാമുകന്‍; ബന്ധത്തില്‍ ഉറച്ചുനിന്ന യുവതിക്ക് വിരുന്നൊരുക്കി വരന്‍റെ കുടുംബം

തങ്ങളുടെ മകനെ സ്‌നേഹിച്ച ഒരു യുവതിയ്‌ക്ക് ജമെയ്‌ ശസ്‌തി ദിനത്തില്‍ വിരുന്നൊരുക്കി ശ്രദ്ധ നേടിയിരിക്കുകയാണ് ബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലെ ദമ്പതികള്‍

women sits on dharna  marriage demand  lovers parents treated her with delectable dishes  Jamai Sasthi special  latest news in west bengal  latest national news  വിവാഹത്തില്‍ നിന്നും യുവാവ് ഒളിച്ചോടി  യുവതിക്ക് വിരുന്നൊരുക്കി ദമ്പതികള്‍  ജമെയ്‌ ശസ്‌തി  പശ്ചിമ ബംഗാള്‍  ഒളിച്ചോടി നവവരന്‍  വിവാഹം  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
വരുമാനമില്ലാത്തതിനാല്‍ വിവാഹത്തില്‍ നിന്നും യുവാവ് ഒളിച്ചോടി; ബന്ധത്തില്‍ ഉറച്ചുനിന്ന യുവതിക്ക് വിരുന്നൊരുക്കി ദമ്പതികള്‍
author img

By

Published : May 25, 2023, 8:35 PM IST

കൂച്ച് ബെഹാർ: പുതുതായി വിവാഹം ചെയ്‌ത പുരുഷന്മാര്‍ തങ്ങളുടെ ദാമ്പത്യബന്ധം ശക്തിപ്പെടുത്തുന്നതിനായി ഭാര്യാമാതാവില്‍ നിന്ന് സ്വീകരിക്കുന്ന ഒരു സ്‌നേഹോപകാരമെന്നോണമാണ് ജമെയ്‌ ശസ്‌തി ആഘോഷിക്കുന്നത്. ഈ വര്‍ഷം മെയ്‌ 25ന് ആചരിക്കുന്ന ഈ ചടങ്ങ് പശ്ചിമ ബംഗാളിലാണ് ആഘോഷിക്കപ്പെടുന്നത്. പരമ്പരാഗത ഹിന്ദു കലണ്ടര്‍ അനുസരിച്ച് ജേസ്‌ത മാസത്തിന്‍റെ ആറാം ദിനത്തിലാണ് ഇത്.

സാധാരണയായി പിന്തുടരുന്ന രീതിയില്‍ നിന്നും വ്യത്യസ്‌തമായി തങ്ങളുടെ മകനെ സ്‌നേഹിച്ച ഒരു യുവതിയ്‌ക്ക് ജമെയ്‌ ശസ്‌തി ദിനത്തില്‍ വിരുന്നൊരുക്കി ശ്രദ്ധ നേടിയിരിക്കുകയാണ് പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലെ ദമ്പതികള്‍. ഒരു വര്‍ഷത്തിലധികമായി ദമ്പതികളുടെ മകനായ സുബ്രട്ടയെ വിവാഹം ചെയ്യണമെന്ന പിടിവാശിയിലായിരുന്നു ബണ്ടി ബസാക് എന്ന യുവതി. എന്നാല്‍, സ്വന്തമായി ജോലി ഇല്ലാത്തതിനാല്‍ സുബ്രട്ട വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞുമാറി.

ഇക്കാരണത്താല്‍ സുബ്രട്ട നാടുവിട്ടുപോവുകയും ചെയ്‌തിരുന്നു. സുബ്രട്ടയുടെ തിരോധാനത്തെ തുടര്‍ന്ന് ഇയാളുടെ മാതാപിതാക്കള്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. മകനെ കണ്ടെത്തുവാന്‍ സഹായിക്കുന്നവര്‍ക്ക് പാരിദോഷികവും ഇവര്‍ പ്രഖ്യാപിച്ചു. എന്നാല്‍, ഏപ്രില്‍ ഒന്‍പതാം തിയതി പിതാവിനെ ഫോണ്‍ ചെയ്‌ത് ഇനി ഒരിക്കലും വീട്ടില്‍ മടങ്ങിയെത്തില്ല എന്ന് സുബ്രട്ട അറിയിച്ചു. ഇതോടെ യുവാവിനെ വിവാഹം ചെയ്‌ത് ജീവിക്കാമെന്ന ബണ്ടിയുടെ പ്രതീക്ഷകളും അസ്‌തമിച്ചു.

പിന്മാറാന്‍ തയ്യാറാകാതെ യുവതി: തോറ്റുകൊടുക്കുവാന്‍ ബണ്ടി തയ്യാറായിരുന്നില്ല. സുബ്രട്ടയുടെ ഭാര്യയായി സ്വയം സങ്കല്‍പ്പിച്ച് അയാളുടെ മാതാപിതാക്കളെ പരിചരിക്കുന്നതിലായിരുന്നു ശ്രദ്ധ. ബണ്ടിയുടെ പ്രവര്‍ത്തിയില്‍ സന്തോഷവാന്മാരായ സുബ്രട്ടയുടെ കുടുംബം യുവതിയെ സ്വന്തം മരുമകളായി അംഗീകരിക്കുകയും ചെയ്‌തു.

'ഒരു മരുമകളെ പോലെ തന്നെ ഞങ്ങളുടെ കാര്യങ്ങള്‍ നോക്കുന്ന യുവതിയെ ഓര്‍ത്ത് ഞങ്ങള്‍ക്ക് വിഷമമുണ്ട്. സ്വന്തമായി വരുമാനമില്ലാത്തതിനാല്‍ ബണ്ടിയെ നോക്കാന്‍ സാധിക്കില്ലെന്നാണ് ഞങ്ങളുടെ മകന്‍ കരുതിയത്. ഉടന്‍ തന്നെ അവന്‍ തിരിച്ചെത്തി ബണ്ടിയെ വിവാഹം ചെയ്യണമെന്നതാണ് ഞങ്ങളുടെ ആവശ്യം' - സുബ്രട്ടയുടെ പിതാവ് സുബാല്‍ ബൈരാഗി പറഞ്ഞു.

കതിര്‍മണ്ഡപത്തിലെത്തുന്നതിന് മുമ്പ് ഒളിച്ചോടി നവവരന്‍: അടുത്തിടെ വീട്ടുകാരുടെയും മാതാപിതാക്കളുടെയും സമ്മതത്തോടെ നടത്താനിരുന്ന വിവാഹത്തിന് കതിര്‍മണ്ഡപത്തിലെത്തുന്നതിന് മുമ്പ് നവവരന്‍ ഒളിച്ചോടിയ വാര്‍ത്ത ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് വധുവും വധുവിന്‍റെ ബന്ധുക്കളും 20 കിലോമീറ്ററോളം പിന്തുടര്‍ന്നാണ് വരനെ പിടികൂടിയത്. ഉത്തര്‍പ്രദേശിലെ ബറേലിയിലായിരുന്നു സംഭവം.

ബരാദി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയും ബദായൂണിലെ ബിസൗലി പ്രദേശത്ത് താമസിക്കുന്ന യുവാവുമായി രണ്ടര വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. കോളജില്‍ ഒരുമിച്ച് പഠിക്കുമ്പോഴാണ് ഇരുവരും തമ്മിലുള്ള പ്രണയം മൊട്ടിടുന്നത്.

തുടര്‍ന്ന് ഇരുവരും വിവാഹം കഴിക്കാമെന്ന തീരുമാനത്തിലെത്തി. വിവരം വീട്ടുകാരെ അറിയിച്ചിരുന്നുവെങ്കിലും ഇരുവര്‍ക്കും ആദ്യമൊന്നും നല്ല പ്രതികരണം ലഭിച്ചിരുന്നില്ല. എന്നാല്‍, ഒടുവില്‍ ഇരുവരുടെയും ബന്ധുക്കള്‍ വിവാഹത്തിന് സമ്മതം മൂളി. അങ്ങനെ വിവാഹത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു.

അമ്മയെ വിളിക്കാന്‍ പോയെന്ന് വരന്‍: വിവാഹത്തിന് വരനും ബന്ധുക്കളും നേരത്തെ തന്നെ ക്ഷേത്രത്തിലെത്തിയെങ്കിലും മുഹൂര്‍ത്ത സമയമായപ്പോള്‍ വരനെ സമീപത്ത് കാണാനില്ലായിരുന്നു. വസ്‌ത്രം മാറാനാണെന്നറിയിച്ച് പോയതിനാല്‍ തന്നെ അല്‍പസമയം കൂടി കാത്തിരിക്കാമെന്ന് വധുവിന്‍റെ ബന്ധുക്കള്‍ തീരുമാനിച്ചു, എന്നാല്‍, സമയം കഴിഞ്ഞിട്ടും വരന്‍റെ മടങ്ങിവരവ് കാണാതായതോടെയാണ് ഇയാള്‍ സ്ഥലം വിട്ടതായി ഒരുമിച്ച് കൂടിയവര്‍ക്ക് സംശയമുദിക്കുന്നത്.

ഈ സമയം വരനെ നവവധു ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അമ്മയെ കൂട്ടിവരാന്‍ പോയതാണെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ സംഭവം പന്തിയല്ലെന്ന് കണ്ടതോടെ വധുവും ബന്ധുക്കളും വരനെ തേടിയിറങ്ങി. അങ്ങനെ ഏതാണ്ട് 20 കിലോമീറ്റര്‍ അകലെയുള്ള ഭമോറയിലെ ബസ് സ്‌റ്റാന്‍ഡില്‍ നിന്നും വരനെ സംഘത്തിന് കണ്ടുകിട്ടി. ആദ്യം പരസ്‌പരം വാക്കുതര്‍ക്കമുണ്ടായെങ്കിലും ഒടുവില്‍ ബസ് സ്‌റ്റാന്‍ഡിന് സമീപമുള്ള മറ്റൊരു ക്ഷേത്രത്തില്‍ വച്ച് ഇരുവരുടെയും വിവാഹം നടന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.