ന്യൂഡൽഹി: ഡൽഹയിൽ 45കാരിയെ അജ്ഞാതർ വെടിവച്ചു കൊന്നു. നേപ്പാൾ സ്വദേശി മീന തമാങ് ആണ് വെടിയേറ്റ് മരിച്ചത്. ഡൽഹയിലെ മജ്‌നു കാതില പ്രദേശത്ത് ബുധനാഴ്‌ചയാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേരാണ് ഇവരെ ആക്രമിച്ചത്.
തന്‍റെ കട വൃത്തിയാക്കിക്കൊണ്ടിരിക്കുകയായിരുന്ന സ്‌ത്രീക്ക് നേരെ ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. സ്‌ത്രീയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.