ETV Bharat / entertainment

നാഗചൈതന്യയ്ക്ക് പിന്നാലെ അഖില്‍ അക്കിനേനിയും വിവാഹിതനാകുന്നു; മരുമകളെ പരിചയപ്പെടുത്തി നാഗാര്‍ജുന - AKHIL AKKINENI GETS ENGAGED

ഇളയ മകന്‍ അഖില്‍ അക്കിനേനിയുടെ വിവാഹം വാര്‍ത്ത സ്ഥിരീകരിച്ച് നാഗാര്‍ജുന.

Akhil Akkineni And Zainab Ravdjee  Nagarjuna Announces Son Engagement  അഖില്‍ അക്കിനേനി വിവാഹിതനാകുന്നു  നാഗാര്‍ജുന കുടുംബം
അഖിൽ അക്കിനേനി സൈനബ റാവ്ദ്‌ജീ (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 26, 2024, 7:55 PM IST

തെലുഗു സൂപ്പർതാരം നാഗാർജുനയുടെയും അമല അക്കിനേനിയുടെയും മകനും നടനുമായ അഖിൽ അക്കിനേനി വിവാഹിതനാവുന്നു. മുപ്പതുകാരനായ അഖിൽ അക്കിനേനി സഹനടിയുമായി പ്രണയത്തിലാണെന്നും വിവാഹ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. അഖിലിന്‍റെ കാമുകിയെ തങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്‌തുകൊണ്ട് നാഗാര്‍ജുന തന്നെയാണ് വിവാഹ കാര്യം ആരാധകരെ അറിയിച്ചത്.

ഞങ്ങളുടെ മകന്‍ അഖിന്‍ അക്കിനേനിയും മരുമകള്‍ സൈനബ റാവ്ദ്‌ജീയുമാണ്. അവളെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാതെ സന്തോഷിക്കാനാവില്ല. അവരെ അഭിനന്ദിക്കുന്നു. സ്നേഹവും സന്തോഷവും അനുഗ്രഹവും ജീവിതകാലം മുഴുവന്‍ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് നാഗാര്‍ജുന കുറിച്ചു.

ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെ നിരവധി ആരാധകരും സിനിമാ താരങ്ങളും ആശംസയുമായി എത്തിയിരിക്കുകയാണ്.

അഖില്‍ അക്കിനേനിയും പ്രണയിനിക്കൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. സൈനബുമായി താൻ പ്രണയത്തിലാണെന്നും വിവാഹനിശ്ചയം കഴിഞ്ഞുവെന്നുമാണ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ അഖിൽ വ്യക്തമാക്കുന്നത്.

അഖിലും സൈനബയുടെയും വിവാഹം എപ്പോഴാണ് എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. പുതിയ അപ്‌ഡേറ്റുകള്‍ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

അതേസമയം 2016ൽ ശ്രിയ റെഡ്ഡിയുമായി അഖിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇരുവരും വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു.

അതേസമയം, അഖിലിന്റെ സഹോദരനും നടനുമായ നാഗ ചൈതന്യ- ശോഭിത ധൂലിപാല വിവാഹത്തിനൊരുങ്ങുകയാണ് നാഗാർജുനയും കുടുംബവും. ഡിസംബർ നാലിന് ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വച്ചിട്ടാണ് ഇരുവരുടെയും വിവാഹം.

മുത്തച്ഛന്‍റെ പ്രതിമയ്ക്ക് മുന്നില്‍ വച്ച് വിവാഹം നടത്തുക എന്നതും അനുഗ്രഹം വാങ്ങുക എന്നതും കുടുംബം നേരത്തെ ആലോചിച്ച് തീരുമാനിച്ചതാണെന്ന് നാഗചൈതന്യ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

Also Read: പല മലയാളം സീരിയലുകളും എന്‍ഡോസള്‍ഫാന്‍ പോലെ മാരകം; പ്രേംകുമാര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.